കൂടുതല്‍ ഉത്തേജക നടപടികള്‍; വായ്പ ഉദാരമാക്കും, മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍, കയറ്റുമതിക്കായി 50,000 കോടിയുടെ പദ്ധതി

അടുത്ത വര്‍ഷത്തോടെ നികുതി പരിഷ്‌കരണം ലക്ഷ്യമിട്ട് നടപടികളുണ്ടാവുമെന്നും ധനമന്ത്രി
കൂടുതല്‍ ഉത്തേജക നടപടികള്‍; വായ്പ ഉദാരമാക്കും, മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍, കയറ്റുമതിക്കായി 50,000 കോടിയുടെ പദ്ധതി

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കയറ്റുമതി മേഖലയ്ക്ക് 50,000 കോടി രൂപയുടെ പദ്ധതി ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ചു. വിപണിയിലെ പണലഭ്യത വര്‍ധിപ്പിക്കാന്‍ കൂടുതല്‍ വായ്പകള്‍ ചെറിയ നികുതി പിശകുകള്‍ക്ക് ശിക്ഷ ഒഴിവാക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിപണിയുടെ ഉത്തേജനം ലക്ഷ്യമിട്ട് രാജ്യത്തെ നാലു നഗരങ്ങളില്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. അടുത്ത വര്‍ഷത്തോടെ നികുതി പരിഷ്‌കരണം ലക്ഷ്യമിട്ട് നടപടികളുണ്ടാവുമെന്നും ധനമന്ത്രി അറിയിച്ചു.

ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നു നടത്തിയ പ്രധാന പ്രഖ്യാപനങ്ങള്‍

കയറ്റുമതിക്കായി 50,000 കോടിയുടെ പദ്ധതി. റെമിഷന്‍ ഓഫ് ഡ്യൂട്ടീസ് ഓര്‍ ടാക്‌സസ് ഓണ്‍ എക്‌സ്‌പോര്‍ട്ട് (ആര്‍ഒഡിടിഇപി) നിലവിലെ എം.ഇ.ഐ.എസും പഴയ ആര്‍.ഒ.എസ്.എല്‍ പദ്ധതിയും ഡിസംബര്‍ 31 വരെ മാത്രം. എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഇന്‍ഷുറന്‍സ് സ്‌കീം വികസിപ്പിക്കും. ഇസിജിസിയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉയര്‍ത്തും.  

ഇലക്ട്രോണിക് റീഫണ്ട് ജി.എസ്.ടി. ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് റീഫണ്ട് മുഴുവനായും ഇലക്ട്രോണിക്ക് മാര്‍ഗത്തിലൂടെ. നികുതിദായകരുടെ ചെറിയ പിഴവുകള്‍ക്ക് ശിക്ഷാനടപടികള്‍ ഒഴിവാക്കും. 

എല്ലാവര്‍ഷവും ദുബൈ ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ മാതൃകയില്‍  മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകള്‍. 2020 മാര്‍ച്ചില്‍ നാല് സ്ഥലങ്ങളില്‍ നാല് വ്യത്യസ്ത തീമുകളിലായി ഷോപ്പിങ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കും. 

സ്വതന്ത്ര വ്യാപാര കരാറിന്റെ നേട്ടങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക പദ്ധതി. അന്താരാഷ്ട്ര തലത്തിലുള്ള ടെസ്റ്റിങ്ങുകളും സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കാന്‍ ഇന്ത്യയിലും സൗകര്യമൊരുക്കും. 

റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച കൂടുതല്‍ വായ്പകള്‍ ബാങ്കുകള്‍ അവതരിപ്പിക്കും. എന്‍.ബി.എഫ്.സി/എച്ച്.എഫ്.സി. സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ. വീടുകളും വാഹനങ്ങളും വാങ്ങാന്‍ കൂടുതല്‍ വായ്പാസഹായം. 

പ്രധാനമന്ത്രി ആവാസ് യോജനഗ്രാമീണ്‍(പിഎംഎവൈജി) പദ്ധതിയിലൂടെ എല്ലാവര്‍ക്കും വീടുകളെന്ന ലക്ഷ്യം. 2022നുള്ളില്‍ അര്‍ഹരായവര്‍ക്ക് 1.95 കോടി വീടുകള്‍. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വീടുകള്‍ക്ക് പ്രത്യേക സഹായം. 
ഹൗസിങ് ബില്‍ഡിങ് അഡ്വാന്‍സ് പലിശനിരക്ക് കുറക്കും. ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുതിയ വീടുകള്‍ വാങ്ങിക്കാന്‍ പ്രോത്സാഹനമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com