കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുന്ന 12 പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ ഇവ

റ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ നിരോധിക്കണമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍
കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുന്ന 12 പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ ഇവ

ന്യൂഡല്‍ഹി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ നിരോധിക്കണമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ തുടക്കമെന്ന നിലയില്‍ ചെറുകിട പ്ലാസ്റ്റിക് കുപ്പി ഉള്‍പ്പെടെ 12 പ്ലാസ്റ്റിക് ഇനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ പൂര്‍ണമായി നിരോധിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു. എന്നാല്‍ ഇതിന് സമയപരിധി നിശ്ചയിച്ച് ജനങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഘട്ടംഘട്ടമായി പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

തുടക്കമെന്ന നിലയില്‍ നിരോധിക്കേണ്ട 12 പ്ലാസ്റ്റിക് ഇനങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയാറാക്കി. ഇത് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന് മുന്‍പാകെ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 50 മൈക്രോണില്‍ താഴെയുളള ക്യാരിബാഗ്, സ്‌ട്രോ, ചെറിയ പ്ലാസ്റ്റിക് കപ്പ്, പ്ലാസ്റ്റിക് പ്ലേറ്റ്, പാക്കിങ് ഫിലിംസ്, ബലൂണുകള്‍ ഫഌഗുകള്‍ മിഠായികള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകള്‍,സിഗററ്റ് ബട്ട്‌സ്, 100 മൈക്രോണില്‍ താഴെയുളള ബാനര്‍, 200 മില്ലിലിറ്ററില്‍ താഴെയുളള ശീതളപാനീയങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് കുപ്പികള്‍ തുടങ്ങി 12 ഇനങ്ങള്‍ നിരോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. 

ഈ ഇനങ്ങള്‍ക്ക് പകരമായി ഉപയോഗിക്കാന്‍ കഴിയുന്ന ബദല്‍ സംവിധാനങ്ങളെ കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്ലാസ്റ്റിക് വ്യവസായികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.2022 ഓടേ പരിസ്ഥിതിക്ക് ഹാനികരമായ ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പനങ്ങളെ പൂര്‍ണമായി രാജ്യത്തിന് നിന്ന്് തുടച്ചുനീക്കാനാണ് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് പദ്ധതിയിട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com