പണപ്പെരുപ്പം നിയന്ത്രണ വിധേയം, പുനരുജ്ജീവന സൂചനകള്‍ പ്രകടമെന്ന് നിര്‍മല സീതാരാമന്‍

രാജ്യത്തെ വായ്പാ ലഭ്യതയുടെ അവസ്ഥ വിലയിരുത്താന്‍ പൊതുമേഖലാ ബാങ്ക് മേധാവികളുമായി ഈ മാസം 19ന് ചര്‍ച്ച നടത്തുമെന്ന് ധനമന്ത്രി
പണപ്പെരുപ്പം നിയന്ത്രണ വിധേയം, പുനരുജ്ജീവന സൂചനകള്‍ പ്രകടമെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യത്ത് നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും വ്യാവസായിക ഉത്പാദനം പുനരുജ്ജീവന സൂചനകള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പുതിയ ഉത്തേജന നടപടികള്‍ പ്രഖ്യാപിച്ചുകൊണ്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ധനമന്ത്രി.

നാണയപ്പെരുപ്പം നാലു ശതമാനത്തില്‍ താഴെ നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. റീട്ടെയ്ല്‍ നാണയപ്പെരുപ്പം രണ്ടു മുതല്‍ ആറു ശതമാനം വരെയുള്ള അളവില്‍ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. 

സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ വ്യാവസായിക ഉത്പാദനം ചുരുങ്ങിയിട്ടുണ്ടെങ്കിലും അതു പുനരുജ്ജീവനത്തിന്റെ പാതയിലാണെന്ന സൂചനകള്‍ പ്രകടമാണ്. ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനങ്ങള്‍ക്കു വായ്പ ലഭ്യമാക്കാനെടുത്ത നടപടികള്‍ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. നിരവധി സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ ഗുണഫലങ്ങള്‍ കിട്ടി. 

രാജ്യത്തെ വായ്പാ ലഭ്യതയുടെ അവസ്ഥ വിലയിരുത്താന്‍ പൊതുമേഖലാ ബാങ്ക് മേധാവികളുമായി ഈ മാസം 19ന് ചര്‍ച്ച നടത്തുമെന്ന് ധനമന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com