സൂക്ഷിക്കുക, ഈ ആപ്പുകള്‍ നിങ്ങള്‍ക്ക് പണി തന്നേക്കാം!; പണം കവരാന്‍ ജോക്കര്‍ മാല്‍വെയര്‍ 

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഭീഷണിയായി ജോക്കര്‍ മാല്‍വെയര്‍
സൂക്ഷിക്കുക, ഈ ആപ്പുകള്‍ നിങ്ങള്‍ക്ക് പണി തന്നേക്കാം!; പണം കവരാന്‍ ജോക്കര്‍ മാല്‍വെയര്‍ 

മുംബൈ: സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഭീഷണിയായി ജോക്കര്‍ മാല്‍വെയര്‍. ജോക്കര്‍ മാല്‍വെയര്‍ സാന്നിധ്യം തിരിച്ചറിഞ്ഞ 24 ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്തു. എങ്കിലും ഇത് ഭീഷണിയാകുമോ എന്ന ആശങ്ക സൈബര്‍ ലോകത്ത് തുടരുന്നു.

ഏറ്റവുമധികം പ്രചാരമുളള ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കാണ് ഇത് കാര്യമായി ഭീഷണി സൃഷ്ടിക്കുന്നത്. ഇതിനോടകം ലോകത്തെങ്ങും 4,72,000 ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ ജോക്കര്‍ മാല്‍വെയര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുളളതിനാല്‍ ഭീഷണിയൊഴിഞ്ഞിട്ടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിന്റെ ഭീഷണി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. ജൂണിലാണ് ഇതിന്റെ ഭീഷണി തിരിച്ചറിഞ്ഞത്.

ഉപയോക്താക്കളുടെ പണം നഷ്ടമാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഭീഷണി. ഉപയോക്താക്കള്‍ അറിയാതെയാണ് പണം കവരുന്നത്. പ്രീമിയം സബ്‌സ്‌ക്രിപ്ഷനിലേക്ക് ആകര്‍ഷിച്ച് പണം തട്ടുന്നതാണ് രീതി. ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയ്ഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിച്ച് ഉപയോക്താക്കളുടെ ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ് വേര്‍ഡുകള്‍ തുടങ്ങിയവ കൈക്കലാക്കി പണം തട്ടുന്നതാണ് ജോക്കര്‍ മാല്‍വെയറിന്റെ പ്രവര്‍ത്തനം.

ഒടിപി നമ്പറുളള മെസേജ്, ഉപയോക്താവ് പോലും അറിയാതെ കൈക്കലാക്കി പണം തട്ടുന്നതാണ് ജോക്കര്‍ മാല്‍വെയറിന്റെ രീതിയെന്ന് വിദഗ്ധര്‍ പറയുന്നു. ബാങ്ക് അക്കൗണ്ട് പരിശോധിച്ചില്ലായെങ്കില്‍ പണം നഷ്ടപ്പെടുമെന്ന് സാരം. 

അഡ്വക്കേറ്റ് വാള്‍പേപ്പര്‍, ഏജ് ഫെയ്‌സ്, അള്‍താര്‍ മെസേജ്, ആന്റി വൈറസ് സെക്യൂരിറ്റി, ബീച്ച് ക്യാമറ, ബോര്‍ഡ് പിക്ചര്‍ എഡിറ്റിങ്, സെര്‍ട്ടന്‍ വാള്‍പേപ്പര്‍, ക്യൂട്ട് ക്യാമറ, ഡിസ്‌പ്ലേ ക്യാമറ, ഗ്രേറ്റ് വിപിഎന്‍, ഇഗ്‌നൈറ്റ് ക്ലീന്‍, മിനി ക്യാമറ അടക്കമുളള 24 ആപ്പുകളെയാണ് ജോക്കര്‍ മാല്‍വെയര്‍ ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com