ഊബറിനെ ഹാക്കറില്‍ നിന്നും രക്ഷിച്ചു; ഇന്ത്യക്കാരന് 4.6 ലക്ഷം രൂപ പാരിതോഷികം നല്‍കി കമ്പനി

ഊബര്‍ ഉപയോക്താവിന്റെ അക്കൗണ്ട് കയ്യടക്കാന്‍ ഈ സാങ്കേതിക പ്രശ്‌നത്തിലൂടെ ഒരു ഹാക്കര്‍ക്ക് സാധിക്കുമായിരുന്നുവെന്ന് ആനന്ദ് പറഞ്ഞു.
ഊബറിനെ ഹാക്കറില്‍ നിന്നും രക്ഷിച്ചു; ഇന്ത്യക്കാരന് 4.6 ലക്ഷം രൂപ പാരിതോഷികം നല്‍കി കമ്പനി

സാന്‍ഫ്രാന്‍സിസ്‌കോ: പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ഊബറിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലുണ്ടായിരുന്ന സാങ്കേതിക തകരാര്‍ പരിഹരിച്ച ഇന്ത്യക്കാരന് കമ്പനി പാരിതോഷികം നല്‍കി. ഇന്ത്യന്‍ സൈബര്‍സുരക്ഷാ ഗവേഷകനായ ആനന്ദ് പ്രകാശാണ് ഊബര്‍ ആപ്ലിക്കേഷന്‍ ഹാക്ക് ചെയ്യാന്‍ വഴിയൊരുക്കുമായിരുന്ന പ്രശ്‌നം പരിഹരിച്ച് കമ്പനിയെ രക്ഷപ്പെടുത്തിയത്. 

ഇതിന് പാരിതോഷികമായി ആനന്ദിന് ലഭിച്ചത് 6500 ഡോളര്‍ (4.6 ലക്ഷം രൂപ) ആണ്. ഊബര്‍ ഉപയോക്താവിന്റെ അക്കൗണ്ട് കയ്യടക്കാന്‍ ഈ സാങ്കേതിക പ്രശ്‌നത്തിലൂടെ ഒരു ഹാക്കര്‍ക്ക് സാധിക്കുമായിരുന്നുവെന്ന് ആനന്ദ് പറഞ്ഞു. ഊബറിന്റെ പങ്കാളികളായ സേവനങ്ങളിലും ഊബര്‍ ഈറ്റ്‌സ് അക്കൗണ്ടുകളിലും ഇതുവഴി ഹാക്കര്‍ക്ക് കയ്യടക്കാനാകുമായിരുന്നു. 

ഊബര്‍ ആപ്പിന്റെ എപിഐ റിക്വസ്റ്റ് ഫങ്ഷനിലാണ് പ്രശ്‌നമുണ്ടായിരുന്നത്. ആനന്ദ് വിവരം അറിയിച്ച ഉടനെ തന്നെ ഊബര്‍ ഈ പ്രശ്‌നം പരിഹരിക്കുകയും കമ്പനിയുടെ ബഗ് ബൗണ്ടി പദ്ധതിയ്ക്ക് കീഴില്‍ പാരിതോഷികം പ്രഖ്യാപിക്കുകയുമായിരുന്നു. 

ആനന്ദ് മുന്‍പു ഊബര്‍ കമ്പനിയെ സഹായിച്ചിട്ടുണ്ട്. ഊബര്‍ കാറുകള്‍ വഴി ഒരാള്‍ക്ക് സൗജന്യമായി ജീവിതകാലം മുഴുവന്‍ സഞ്ചരിക്കാന്‍ വഴിയൊരുക്കുമായിരുന്ന സാങ്കേതിക പ്രശ്‌നം ആണ് ആനന്ദ് നേരത്തെ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com