ആയിരം രൂപ വരെയുളള ഹോട്ടല്‍ മുറിക്ക് ജിഎസ്ടി ഇല്ല; ആശ്വാസ നടപടി

കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ വാണിജ്യമേഖലയ്ക്ക് മറ്റൊരു ആശ്വാസ നടപടി
ആയിരം രൂപ വരെയുളള ഹോട്ടല്‍ മുറിക്ക് ജിഎസ്ടി ഇല്ല; ആശ്വാസ നടപടി

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ വാണിജ്യമേഖലയ്ക്ക് മറ്റൊരു ആശ്വാസ നടപടി. ആയിരം രൂപ വരെ വാടകയുളള ഹോട്ടല്‍ മുറികളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി.7500 രൂപയില്‍ കൂടുതല്‍ വാടകയുളള മുറികളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ആക്കിയതാണ് ഈ മേഖലയ്ക്ക് ആശ്വാസം നല്‍കുന്ന മറ്റൊരു നടപടി.

7500 രൂപയില്‍ കുറവ് വാടകയുളള മുറികള്‍ക്ക് നിലവില്‍ 18 ശതമാനമാണ് ജിഎസ്ടി. ഇതും കുറച്ചു. 12 ശതമാനമായാണ് കുറച്ചത്. വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് നിരക്ക് കുറയ്ക്കാന്‍ കേരളം ആവശ്യപ്പെട്ടിരുന്നു. 

അതേസമയം കഫീന്‍ അടങ്ങുന്ന പാനീയങ്ങളുടെ വില കൂടും.ഇവയുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കി. 12 ശതമാനം സെസുമുണ്ട്. ഗോവയില്‍ ചേര്‍ന്ന ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. അതേസമയം വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന ഓട്ടോമൊബൈല്‍ കമ്പനികളുടെ ആവശ്യം പരിഗണിച്ചില്ല.ഇതിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കോര്‍പ്പറേറ്റ് നികുതി കുറച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com