മൊബൈല്‍ നമ്പറുകള്‍ 13 അക്കമാവുന്നു; വരുന്നത് വന്‍ മാറ്റങ്ങള്‍

മൊബൈല്‍ നമ്പറുകള്‍ 13 അക്കമാവുന്നു; വരുന്നത് വന്‍ മാറ്റങ്ങള്‍
മൊബൈല്‍ നമ്പറുകള്‍ 13 അക്കമാവുന്നു; വരുന്നത് വന്‍ മാറ്റങ്ങള്‍

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പതിനൊന്ന് അക്കമാക്കുന്ന കാര്യത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പൊതുജനങ്ങളുടെ അഭിപ്രായം തേടി. മൊബൈല്‍ കണക്ഷനുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ ലക്ഷ്യമിട്ടാണ് നടപടി.

2050 ഓടെ രാജ്യത്തെ ആവശ്യം നിറവേറ്റാന്‍ 260 കോടി അധികം മൊബൈല്‍ നമ്പറുകള്‍ വേണ്ടിവരുമെന്നാണ് ട്രായ് കണക്കുകൂട്ടുന്നത്. ഇതിനായി നമ്പരുകളുടെ ലഭ്യത വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇപ്പോള്‍ തുടരുന്ന പത്തക്ക നമ്പര്‍ സംവിധാനം തുടര്‍ന്നാല്‍ ഇതു കൈവരിക്കാന്‍ അസാധ്യമാവുമെന്നാണ് ട്രായ് ചൂണ്ടിക്കാട്ടുന്നത്.

മൊബൈല്‍ നമ്പറുകള്‍ പതിനൊന്ന് അക്കമാക്കുക, ലാന്‍ഡ് ലൈന്‍ നമ്പരുകള്‍ പത്ത് അക്കമായി തുടരുക എന്നിവയാണ് ട്രായ് മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍. ഡാറ്റയ്ക്കു മാത്രമായി ഉപയോഗിക്കുന്ന നമ്പറുകള്‍ പതിമൂന്ന് അക്കമാക്കാനും ട്രായ് നിര്‍ദേശമുണ്ട്. 

ഇന്റര്‍നെറ്റ് ഒത് തിങ്‌സ് ഉള്‍പ്പെടെയുള്ള ഡാറ്റ അധിഷ്ഠിത സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന നമ്പറുകള്‍ പതിമൂന്ന് അക്കമാക്കാന്‍ ഇതികം സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com