ഇന്ധന വില കുതിക്കുന്നു ; പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി 

തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുന്നത്
ഇന്ധന വില കുതിക്കുന്നു ; പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി 

കൊച്ചി : രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. പെട്രോള്‍ ലിറ്ററിന് ഇന്ന് 23 പൈസയാണ് കൂടിയത്. ഡീസലിന് 15 പൈസയും വര്‍ധിച്ചു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുന്നത്. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76 രൂപ 22പൈസയായി ഉയര്‍ന്നു. ഒരു ലിറ്റര്‍ ഡീസലിന്റെ വില 70 രൂപ 81 പൈസയായും കൂടിയിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 77 രൂപ 57 പൈസ, 72 രൂപ 18 പൈസ എന്നീ ക്രമത്തിലാണ്. കോഴിക്കോട് പെട്രോളിന്റെ വില 76 രൂപ 55 പൈസയാണ്. ഡീസല്‍ വില 71 രൂപ 14 പൈസയും. 

എട്ടു ദിവസം കൊണ്ട് സംസ്ഥാനത്ത് പെട്രോളിന് രണ്ടു രൂപ 12 പൈസയാണ് കൂടിയത്. ഡീസല്‍ വിലയില്‍ ഒരു രൂപ 66 പൈസയും വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ വീപ്പയ്ക്ക് 0.51 ഡോളര്‍ ഉയര്‍ന്ന് 64.93 ഡോളറിലെത്തി. സൗദിയിലെ അരാംകോ എണ്ണ റിഫൈനറിയില്‍ ഹൂതി വിമതര്‍ നടത്തിയ ഡോണ്‍ ആക്രമണത്തെ തുടര്‍ന്ന് എണ്ണ ഉത്പാദനം കുറഞ്ഞതാണ് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചടിയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com