കുപ്പിവെള്ളത്തിന്റെ വില 15 രൂപയാക്കി സര്‍ക്കാര്‍, 13 രൂപയാക്കാനുള്ള നീക്കം ഫലം കണ്ടില്ല

കട്ടിയുള്ള കാലിക്കുപ്പി ഉപഭോക്താക്കളില്‍ നിന്ന് തിരിച്ചെടുക്കും, അതിന് രണ്ട് രൂപ വില നല്‍കും
കുപ്പിവെള്ളത്തിന്റെ വില 15 രൂപയാക്കി സര്‍ക്കാര്‍, 13 രൂപയാക്കാനുള്ള നീക്കം ഫലം കണ്ടില്ല

കൊല്ലം: കുപ്പിവെള്ളത്തിന്റെ വില പതിമൂന്ന് രൂപയാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം ഫലം കണ്ടില്ല. കുപ്പിവെള്ളത്തിന്റെ വില 15 രൂപയായി നിശ്ചയിച്ചു. ഭക്ഷ്യ വകുപ്പ് മന്ത്രി തിലോത്തമന്റെ ഓഫീസില്‍ കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ മാനുഫാക്ടേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. 

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ചര്‍ച്ച. നിലവില്‍ 20 രൂപയാണ് കുപ്പിവെള്ളത്തിന് ഈടാക്കുന്നത്. കട്ടിയുള്ള കാലിക്കുപ്പി ഉപഭോക്താക്കളില്‍ നിന്ന് തിരിച്ചെടുക്കാമെന്നും, അതിന് രണ്ട് രൂപ വില നല്‍കാമെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ സമ്മതിച്ചു. കാലിക്കുപ്പികള്‍ റിസൈക്കിള്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്. 

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനാണ് ഈ നിര്‍ദേശം മുന്‍പോട്ടു വെച്ചത്. കാലിക്കുപ്പികള്‍ റിസൈക്കിള്‍ ചെയ്യുന്നതിനായി ഇതിനുള്ള സംവിധാനം രണ്ട് ജില്ലകളില്‍ ഓരോന്ന് വിധം മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥാപിക്കും. കുപ്പിവെള്ളത്തിന്റെ വില നിശ്ചയിക്കാനുള്ള അവകാശം സര്‍ക്കാരിന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com