പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി

എട്ടു ദിവസം കൊണ്ട് സംസ്ഥാനത്ത് പെട്രോളിന് രണ്ടു രൂപ 12 പൈസയാണ് കൂടിയത്
പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി

കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധന തുടരുന്നു. പെട്രോള്‍ ലിറ്ററിന് ആറ് പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഒരു ദിവസം വിലയില്‍ മാറ്റമില്ലാതിരുന്നതിന് ശേഷമാണ്, ഇന്ന് വീണ്ടും നേരിയ വര്‍ധനയുണ്ടായത്. 

തുടര്‍ച്ചയായ എട്ടു ദിവസം സംസ്ഥാനത്ത് ഇന്ധനവില വര്‍ധിച്ചിരുന്നു. എട്ടു ദിവസം കൊണ്ട് സംസ്ഥാനത്ത് പെട്രോളിന് രണ്ടു രൂപ 12 പൈസയാണ് കൂടിയത്. ഡീസല്‍ വിലയില്‍ ഒരു രൂപ 66 പൈസയും വര്‍ധിച്ചു. 

കൊച്ചിയില്‍ 76 രൂപ 27 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില. ഒരു ലിറ്റര്‍ ഡീസലിന്റെ വില 70 രൂപ 88 പൈസയായും കൂടിയിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 77 രൂപ 63 പൈസ, 72 രൂപ 25 പൈസ എന്നീ ക്രമത്തിലാണ്. കോഴിക്കോട് പെട്രോളിന്റെ വില 76 രൂപ 61 പൈസയാണ്. ഡീസല്‍ വില 71 രൂപ 21 പൈസയായും വര്‍ധിച്ചിട്ടുണ്ട്. 

സൗദിയിലെ അരാംകോ എണ്ണ റിഫൈനറിയില്‍ ഹൂതി വിമതര്‍ നടത്തിയ ഡോണ്‍ ആക്രമണത്തെ തുടര്‍ന്ന് എണ്ണ ഉത്പാദനം കുറഞ്ഞതാണ് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചടിയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com