പെട്രോള്‍ പമ്പുകളില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡിന് അടുത്തമാസം മുതല്‍ കാഷ്ബാക്ക്  ലഭിക്കില്ല

കാഷ്ബാക്ക് ഒക്ടോബര്‍ മുതല്‍ നിര്‍ത്തലാക്കാന്‍  എല്ലാ ഇന്ധന മാര്‍ക്കറ്റിങ് കമ്പനികളും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് പെട്രോള്‍ പമ്പുകള്‍ വഴിയുള്ള ഇടപാടിന് ഒക്ടോബര്‍ മുതല്‍ കാഷ് ബാക്ക് ലഭിക്കില്ല. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കുള്ള കാഷ്ബാക്ക് ഒക്ടോബര്‍ മുതല്‍ നിര്‍ത്തലാക്കാന്‍  എല്ലാ ഇന്ധന മാര്‍ക്കറ്റിങ് കമ്പനികളും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, മറ്റ് ഡിജിറ്റല്‍ പേമെന്റ് രീതികള്‍ ഉപയോഗിക്കുന്നവര്‍ക്ക് കാഷ്ബാക്കും കിഴിവും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

കാഷ് ബാക്ക് ഒക്ടോബര്‍ മുതല്‍ ലഭിക്കില്ലെന്ന സന്ദേശം ബാങ്കുകള്‍ ഇതിനോടകം ക്രെഡിറ്റ് കാര്‍ഡ് ഉടമകളെ അറിയിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ധനം വാങ്ങുന്നവര്‍ക്ക് കാഷ് ബാക്ക് സര്‍ക്കാര്‍ അവതരിപ്പിച്ചത്.

പൊതുമേഖല ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവര്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, ഇ-വാലറ്റുകള്‍ എന്നിവ ഉപയോഗിച്ച് വാങ്ങിയ ഇന്ധനത്തിന്റെ മൂല്യത്തിന്റെ 0.75 ശതമാനത്തിന് തുല്യമായ കാഷ്ബാക്ക് നല്‍കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com