ഡെങ്കി, മലേറിയ, ചിക്കുന്‍ഗുനിയ എന്നീ രോഗങ്ങള്‍ വന്നാലും ഇനി ഇന്‍ഷുറന്‍സ്; വരുന്നു കൊതുകുജന്യ രോഗ സംരക്ഷണ പോളിസി

സ്വകാര്യ ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയായ എച്ച്ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷ്വറന്‍സുമായി ചേര്‍ന്ന് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കാണു പദ്ധതി അവതരിപ്പിച്ചത്
ഡെങ്കി, മലേറിയ, ചിക്കുന്‍ഗുനിയ എന്നീ രോഗങ്ങള്‍ വന്നാലും ഇനി ഇന്‍ഷുറന്‍സ്; വരുന്നു കൊതുകുജന്യ രോഗ സംരക്ഷണ പോളിസി

കൊച്ചി; കൊതുകു കടിച്ചുണ്ടാകുന്ന രോഗങ്ങളെ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍പ്പെടുത്താന്‍ തീരുമാനം. സ്വകാര്യ ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയായ എച്ച്ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷ്വറന്‍സുമായി ചേര്‍ന്ന് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കാണു പദ്ധതി അവതരിപ്പിച്ചത്.

ഡെങ്കി, മലേറിയ, ചിക്കുന്‍ഗുനിയ, ജാപ്പനീസ് എന്‍സിഫലൈറ്റിസ്, കാലഅസര്‍, ലിംഫാറ്റിക് ഫൈലേറിയാസിസ് (എലിഫന്റിയാലിസിസ്), സിക്ക വൈറസ് തുടങ്ങിയ രോഗങ്ങളെയാണ് പുതിയ കൊതുകുജന്യ രോഗ സംരക്ഷണ പോളിസിയുടെ കീഴില്‍ ഉള്‍പ്പെടുത്തുന്നത്. ഈ രോഗങ്ങള്‍ ബാധിച്ച് ജോലിക്കു പോകാനാകാതെ വന്നാല്‍ പോളിസി വഴി സാന്പത്തിക സഹായം കിട്ടും. 

എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് 99 രൂപയുടെ വാര്‍ഷിക റീച്ചാര്‍ജില്‍ പോളിസി ലഭ്യമാകും. 24 മണിക്കൂര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കില്‍പ്പോലും ആനുകൂല്യം ലഭിക്കുമെന്ന് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് എംഡിയും സിഇഒയുമായ അനുബത്ര ബിശ്വാസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com