ലോക്ക്ഡൗണിനിടെ കൂട്ടത്തോടെ അവധികളും; ബാങ്കുകള്‍ ഈ മാസം പ്രവര്‍ത്തിക്കുക 15 ദിവസം മാത്രം 

വിവിധ ബാങ്ക് അവധികളെ തുടര്‍ന്ന് പൊതു, സ്വകാര്യ ബാങ്കുകള്‍ ഈ മാസം ഒന്‍പത് ദിവസം വരെ അടഞ്ഞുകിടക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ, ഏപ്രില്‍ മാസത്തില്‍ രാജ്യത്തെ ബാങ്കുകള്‍ 15 ദിവസം വരെ പ്രവര്‍ത്തിക്കില്ല. വിവിധ ബാങ്ക് അവധികളെ തുടര്‍ന്ന് പൊതു, സ്വകാര്യ ബാങ്കുകള്‍ ഈ മാസം ഒന്‍പത് ദിവസം വരെ അടഞ്ഞുകിടക്കും. ഇതിന് പുറമേ ശനി, ഞായര്‍ അവധികള്‍ കൂടി കണക്കാക്കുമ്പോള്‍ ബാങ്കുകളുടെ ഈ മാസത്തെ പ്രവൃത്തിദിനങ്ങള്‍ 15 ദിവസം വരെയായി ചുരുങ്ങും.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, പല ബാങ്കുകളും പ്രതിദിനം ശാഖകളില്‍ എത്തേണ്ട ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്. സാമുഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന് പുറമേയാണ് വിവിധ അവധികളെ തുടര്‍ന്ന് ബാങ്കുകള്‍ പതിനഞ്ചുദിവസം വരെ അടഞ്ഞുകിടക്കേണ്ടി വരുന്നത്.

രാമനവമി, മഹാവീര്‍ ജയന്തി, ദുഃഖ വെളളിയാഴ്ച, തമിഴ് ന്യൂ ഇയര്‍, വിഷു തുടങ്ങി വിവിധ ആഘോഷങ്ങള്‍ക്കും മതചടങ്ങുകള്‍ക്കുമാണ് ബാങ്കുകള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധിയാണ്. ഇതെല്ലാം കണക്കാക്കിയാണ് 15 ദിവസം വരെ ബാങ്കുകള്‍ അടഞ്ഞുകിടക്കുക. സംസ്ഥാന അടിസ്ഥാനത്തില്‍ അവധികളുടെ എണ്ണത്തില്‍ വ്യത്യാസം വരാം.

രാമനവമി-2,  മഹാവീര്‍ ജയന്തി-6, ദുഃഖ വെളളിയാഴ്ച -10, വിഷു, തമിഴ് പുതുവര്‍ഷം- 14, എന്നിങ്ങനെയാണ് അവധികള്‍. ഇതിന് പുറമേ സംസ്ഥാന അടിസ്ഥാനത്തിലുളള അവധികള്‍ കൂടി കണക്കാക്കിയാണ് 15 ദിവസം വരെ ബാങ്കുകള്‍ അടഞ്ഞുകിടക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com