ജന്‍ധന്‍ അക്കൗണ്ട് വഴിയുളള പണവിതരണം തിങ്കളാഴ്ച ഇല്ല; ബാങ്കുകള്‍ സമയക്രമം മാറ്റി, പുനഃക്രമീകരണം ഇങ്ങനെ

ക്ഷേമ പെന്‍ഷനുകളുടെ വിതരണം കണക്കിലെടുത്ത് ഈ ആഴ്ച ബാങ്കുകളുടെ പ്രവര്‍ത്തന സമയം നാലുമണി വരെ നീ്ട്ടിയിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകള്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും പ്രവര്‍ത്തന സമയം കുറയ്ക്കുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രകാരമുളള സമയക്രമം വരെ മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കൂ. അതായത് ഉച്ചയ്ക്ക് രണ്ടു മണി വരെ മാത്രമേ പ്രവര്‍ത്തിക്കുകയുളളൂവെന്ന് സാരം.

ക്ഷേമ പെന്‍ഷനുകളുടെ വിതരണം കണക്കിലെടുത്ത് ഈ ആഴ്ച ബാങ്കുകളുടെ പ്രവര്‍ത്തന സമയം നാലുമണി വരെ നീ്ട്ടിയിരുന്നു. അതായത് ലോക്ക്ഡൗണിന് മുന്‍പുളള ബാങ്ക് സമയക്രമമാണ് പാലിച്ചത്. നിലവില്‍ ബാങ്കുകളില്‍ ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് പണം പിന്‍വലിക്കുന്നതിനുളള തിരക്ക് കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണപ്രകാരമുളള സമയക്രമത്തിലേക്ക് തിരിച്ചുപോകാന്‍ ബാങ്കുകള്‍ തീരുമാനിച്ചത്.

തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക എന്ന് കാനറ ബാങ്കിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. ജന്‍ധന്‍ അക്കൗണ്ടുളള വനിതകള്‍ക്ക് തിങ്കളാഴ്ച ഇടപാട് നടത്താന്‍ സാധിക്കില്ല. അതായത് തിങ്കളാഴ്ച ഇത്തരം അക്കൗണ്ടുടമകള്‍ക്കായി പണവിതരണം ഉണ്ടാവില്ല. ചൊവ്വാഴ്ച 4,5 നമ്പറുകളില്‍ അവസാനിക്കുന്ന അക്കൗണ്ട് ഉടമകള്‍ക്ക് പണവിതരണം നടക്കും. ബുധനാഴ്ച 6, 7 നമ്പറുകളിലും വ്യാഴാഴ്ച 8,9 നമ്പറുകളിലും അവസാനിക്കുന്ന അക്കൗണ്ട് ഉടമകള്‍ക്ക് പണം പിന്‍വലിക്കാം.

സര്‍വീസ് പെന്‍ഷന്‍കാരില്‍ 6, 7 നമ്പറുകളില്‍ അവസാനിക്കുന്ന അക്കൗണ്ട് ഉടമകള്‍ക്ക് തിങ്കളാഴ്ച പണം പിന്‍വലിക്കാം. ചൊവ്വാഴ്ച 8,9 നമ്പറുകളില്‍ അവസാനിക്കുന്ന അക്കൗണ്ടുടമകള്‍ക്ക് പണം പിന്‍വലിക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com