ഏപ്രിൽ 20 മുതൽ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ തുറക്കും

ഏപ്രിൽ 20 മുതൽ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ തുറക്കും
ഏപ്രിൽ 20 മുതൽ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഏപ്രില്‍ 20 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും അനുസരിച്ചുകൊണ്ട് സ്ഥാപനങ്ങള്‍ തുറക്കും. മിനിമം ജീവനക്കാര്‍ മാത്രമാവും സ്ഥാപനങ്ങളില്‍ ഉണ്ടാവുക. 

കേരള നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനീസ് അസോസിയേഷൻ ഇക്കാര്യം പ്രസ്താവനയിലൂടെ വ്യക്തമാക്കുകയായിരുന്നു. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാവുമെന്ന് കരുതുന്നതായും അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.  

രാജ്യത്തിന്റെ സമഗ്രമായ സാമ്പത്തിക വളര്‍ച്ചയിലും സാധാരണക്കാരുടെ വായ്പാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും ധനകാര്യ സ്ഥാപനങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ മൂലം ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിയത് സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 

ജനങ്ങളുടെ ബുദ്ധിമുട്ടുകളെ ലഘൂകരിക്കുന്നതിനായി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 20 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2020ഏപ്രില്‍ 16ലെ ഉത്തരവ് വ്യക്തമാക്കുന്നു. പൊതുജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഉത്തരവ് പുറപ്പെടുവിച്ചതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നന്ദി പറയുന്നുവെന്ന് അസോസിയേഷന്‍ ചെയര്‍മാന്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com