​ഗ്രൂപ്പ് കോളിന് ആവശ്യക്കാരേറെ; എണ്ണം കൂട്ടാനൊരുങ്ങി വാട്സാപ്പ്; പുതിയ ഫീച്ചർ

​ഗ്രൂപ്പ് കോളിന് ആവശ്യക്കാരേറെ; എണ്ണം കൂട്ടാനൊരുങ്ങി വാട്സാപ്പ്; പുതിയ ഫീച്ചർ
​ഗ്രൂപ്പ് കോളിന് ആവശ്യക്കാരേറെ; എണ്ണം കൂട്ടാനൊരുങ്ങി വാട്സാപ്പ്; പുതിയ ഫീച്ചർ

ലോക്ക്ഡൗൺ കാലത്ത് എല്ലാവരും വീടുകളിൽ ഒതുങ്ങിയതോടെ ആശ്വാസമാകുന്നത് സാമൂഹിക മാധ്യമങ്ങളാണ്. പരസ്പരം കാണാനും സംസാരിക്കാനുമായി വീഡിയോ കോള്‍ സേവനങ്ങളെ വ്യാപകമായി ആശ്രയിക്കുന്ന പശ്ചാത്തലത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് വാട്സാപ്പ്. ഗ്രൂപ്പ് വീഡിയോ കോളില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള പരിഷ്കാരത്തിനാണ് വാട്സാപ്പ് ഒരുങ്ങുന്നത്. 

നിലവില്‍ നാല് പേര്‍ക്കാണ് ഒരേ സമയം വാട്‌സാപ്പ് വീഡിയോ കോളിന്റെ ഭാഗമാവാന്‍ സാധിക്കുക. എന്നാല്‍ ഭാവിയില്‍ ഈ പരിധി വര്‍ധിപ്പിച്ചേക്കുമെന്നാണ് വാട്‌സാപ്പിന്റെ പുതിയ ബീറ്റാ പതിപ്പ് നല്‍കുന്ന സൂചന. 

സൂം, ഡ്യുവോ പോലുള്ള സേവനങ്ങളില്‍ 12 ലധികം പേരെ വീഡിയോ കോളില്‍ ഉള്‍ക്കൊള്ളിക്കാനാവും. ഇപ്പോഴത്തെ സാഹചര്യം മനസിലാക്കി കൂടുതല്‍ ആളുകളെ വാട്‌സാപ്പ് വീഡിയോ കോളില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. 

വാട്‌സാപ്പിന്റെ വി2.20.128 ബീറ്റാ പതിപ്പിലും വി2.20.129 ബീറ്റാ പതിപ്പിലും കണ്ടെത്തിയ പുതിയ ഫീച്ചറുകള്‍ വാട്‌സാപ്പ് നിരീക്ഷകരായ വാബീറ്റാ ഇന്‍ഫോയാണ് പുറത്തുവിട്ടത്. ഇതില്‍ വി2.20.128 ലാണ് ഗ്രൂപ്പ് കോള്‍ അംഗപരിധി വര്‍ധിപ്പിച്ചതായുള്ളത്. എന്നാല്‍ ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ല. അതിനാല്‍ വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്താലും ഇത് കാണാന്‍ സാധിക്കില്ല. 

വീഡിയോ കോളില്‍ ഇനി എത്ര പേരെയാണ് ഉള്‍ക്കൊള്ളിക്കുക എന്ന് വ്യക്തമല്ല. എന്തായാലും വാട്‌സാപ്പിന്റെ പുതിയ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഫീച്ചര്‍ ലഭിക്കുക. ഈ ഫീച്ചര്‍ എന്ന് പുറത്തിറക്കുമെന്ന് വ്യക്തമല്ലെങ്കിലും അധികം വൈകാതെ തന്നെ ലഭ്യമാക്കിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വാട്‌സാപ്പ് പുറത്തിറക്കിയ വി2.20.129 ബീറ്റാ പതിപ്പില്‍ വീഡിയോ കോളുകള്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്റ്റഡ് ആണ് എന്ന് അറിയിക്കുന്ന കോള്‍ ഹെഡ്ഡര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com