ലോക്ക്ഡൗണിനിടെ സന്തോഷ വാര്‍ത്ത!; എല്ലാ എടിഎം ഇടപാടുകളും സൗജന്യമാക്കി എസ്ബിഐ, സര്‍വീസ് ചാര്‍ജ് ഇല്ല

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ദുരിതത്തില്‍ ഇടപാടുകാര്‍ക്ക് ആശ്വാസവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ലോക്ക്ഡൗണിനിടെ സന്തോഷ വാര്‍ത്ത!; എല്ലാ എടിഎം ഇടപാടുകളും സൗജന്യമാക്കി എസ്ബിഐ, സര്‍വീസ് ചാര്‍ജ് ഇല്ല

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ദുരിതത്തില്‍ ഇടപാടുകാര്‍ക്ക് ആശ്വാസവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐ എടിഎം കാര്‍ഡ് ഉപയോഗിച്ചുളള എല്ലാ എടിഎം ഇടപാടുകളും സൗജന്യമാക്കി. അതായത് എസ്ബിഐയുടെ എടിഎമ്മുകളിലും മറ്റു എടിഎമ്മുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കാതെ തന്നെ ഇടപാട് നടത്താനുളള സൗകര്യമാണ് എസ്ബിഐ ഏര്‍പ്പെടുത്തിയത്. ജൂണ്‍ 30 വരെ ഇതിന് പ്രാബല്യം ഉണ്ടായിരിക്കുമെന്ന് എസ്ബിഐ അറിയിച്ചു.

മാര്‍ച്ച് 24ലെ ധനമന്ത്രി നിര്‍മ്മല  സീതാരാമന്റെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് നടപടി. നിലവില്‍ എസ്ബിഐയുടെ അക്കൗണ്ടുടമയാണെങ്കിലും നിശ്ചിത എണ്ണം സൗജന്യ ഇടപാടുകള്‍ കഴിഞ്ഞാല്‍ എടിഎം ഉപയോഗിക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നു. മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിനും ഇത് ബാധകമായിരുന്നു. ഇതാണ് തത്കാലത്തേയ്ക്ക് എടുത്തുകളഞ്ഞത്. ഇനി സൗജന്യമായി എത്രതവണ വേണമെങ്കിലും ഏത് ബാങ്കിന്റേയും എടിഎം ഉപയോഗിക്കാമെന്ന് എസ്ബിഐ അറിയിച്ചു.

നിലവില്‍ എസ്ബിഐ സേവിങ്‌സ് അക്കൗണ്ടുടമകള്‍ക്ക് പ്രതിമാസം എട്ട് സൗജന്യ ഇടപാടുകളാണ് അനുവദിച്ചത്. ഇതില്‍ അഞ്ചെണ്ണം എസ്ബിഐയുടെ എടിഎമ്മിലെ ഇടപാടാണ്. മെട്രോ ഇതര പ്രദേശങ്ങളില്‍ 10 ഇടപാടുകള്‍ വരെ പ്രതിമാസം സൗജന്യമായി അനുവദിച്ചിരുന്നു. ഇതാണ് ജൂണ്‍ 30 വരെ പൂര്‍ണമായി സൗജന്യമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com