ബിഎംഡബ്ല്യൂ ഇന്ത്യ സിഇഒ രുദ്രതേജ് സിങ് ഹൃദയാഘാതം മൂലം മരിച്ചു

ബിഎംഡബ്ല്യൂ ഇന്ത്യ സിഇഒ രുദ്രതേജ് സിങ് ഹൃദയാഘാതം മൂലം മരിച്ചു
ബിഎംഡബ്ല്യൂ ഇന്ത്യ സിഇഒ രുദ്രതേജ് സിങ് ഹൃദയാഘാതം മൂലം മരിച്ചു

ന്യൂഡല്‍ഹി: ബിഎംഡബ്ല്യൂ ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ രുദ്രതേജ് സിങ് ഹൃദയാഘാതം മൂലം മരിച്ചു. 46 വയസായിരുന്നു.

ബിഎംഡബ്ല്യൂ ഇന്ത്യ വാര്‍ത്താക്കുറിപ്പിലാണ് മരണ വിവരം അറിയിച്ചത്. മരണ കാരണം എന്തെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഹൃദയ സ്തംഭനത്തെത്തുടര്‍ന്നാണ് മരണമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലും ഇന്ത്യയില്‍ ബിഎംഡബ്ല്യൂവിനെ മുന്നോട്ടുകൊണ്ടുപോവുന്നതില്‍ രുദ്രതേജ് സിങ്ങിന്റെ പങ്ക് വലുതായിരുന്നുവെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

നേരത്തെ റോയല്‍ എന്‍ഫീല്‍ഡ്, യൂണിലീവര്‍ ഉള്‍്‌പ്പെടെ നിരവധി കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രുദ്രതേജ് സിങ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ബിഎംഡബ്ല്യൂവില്‍ ചേര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com