എസ്ബിഐ അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക് ; ഫോം 15 G / ഫോം 15 H ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം

ഫോം 15 G / ഫോം 15 H എന്നിവ ഓണ്‍ലൈന്‍ ബാങ്കിങ് അക്കൗണ്ട് വഴിയാണ് സമര്‍പ്പിക്കേണ്ടതെന്ന് എസ്ബിഐ അറിയിച്ചു
എസ്ബിഐ അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക് ; ഫോം 15 G / ഫോം 15 H ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം


ന്യൂഡല്‍ഹി : നികുതി പരിധിക്ക് താഴെയാണ് വരുമാനം എന്ന് വ്യക്തമാക്കുന്ന ഫോം 15 G / ഫോം 15 H എന്നിവ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാമെന്ന് അക്കൗണ്ട് ഉടമകളോട് എസ്ബിഐ നിര്‍ദേശിച്ചു. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഫോം 15 G / ഫോം 15 H എന്നിവ സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ സാവകാശം അനുവദിക്കാന്‍  സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) തീരുമാനിച്ചിരുന്നു. ഇതിന് അനുസൃതമായാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം.

സ്വന്തം വരുമാനം ഈ സാമ്പത്തികവര്‍ഷത്തില്‍ ആദായ നികുതി പരിധിക്ക് താഴെയാണെന്ന് വ്യക്തമാക്കുന്നതാണ് ഫോം 15 G / ഫോം 15 H. ഇതില്‍ ഫോം 15 H മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ടിയുള്ളതാണ്. അക്കൌണ്ടില്‍നിന്ന് ടിഡിഎസ് (ടാക്‌സ് ഡിഡക്ഷന്‍ അറ്റ് സോഴ്‌സ്) ഈടാക്കാതിരിക്കാനാണ് ഫോം 15 G / ഫോം 15 H സമര്‍പ്പിക്കുന്നത്.

ഫോം 15 G / ഫോം 15 H എന്നിവ ഓണ്‍ലൈന്‍ ബാങ്കിങ് അക്കൗണ്ട് വഴിയാണ് സമര്‍പ്പിക്കേണ്ടതെന്നും എസ്ബിഐ അറിയിച്ചു. സാധാരണയായി ഏപ്രില്‍ മാസത്തിലാണ് ഫോം 15 G / ഫോം 15 H എന്നിവ സമര്‍പ്പിക്കുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലമാണ് സമയപരിധി ജൂണ്‍ 30 വരെ നീട്ടിയത്.


ഫോം 15 G / ഫോം 15 H എന്നിവ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നവിധം

എസ്ബിഐ ഓണ്‍ലൈന്‍ ബാങ്കിങ് ലോഗിന്‍ ചെയ്ത് ഇ-സര്‍വീസ് എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

ഇതില്‍ 15 ജി / എച്ച് 'ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ഇപ്പോള്‍, ഫോം 15 ജി അല്ലെങ്കില്‍ ഫോം 15 എച്ച് തിരഞ്ഞെടുക്കുക. ഫോം 15 എച്ച് മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ടിയുള്ളതാണ്.

കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഫയല്‍ (സിഐഎഫ്) നമ്പര്‍ തെരഞ്ഞെടുത്ത് സമര്‍പ്പിക്കുക

'Submit' ബട്ടണ്‍ ക്ലിക്കുചെയ്യുമ്പോള്‍ ചില വിവരങ്ങളുള്ള ഒരു പേജ് വരും. ഇവിടെ ശേഷിക്കുന്ന വിവരങ്ങള്‍ പൂരിപ്പിക്കുക.

ഒടുവില്‍ Confirm നല്‍കുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com