ജിയോയെ കയ്യിലാക്കാൻ ഫേയ്സ്ബുക്ക്;  43,574 കോടി രൂപയ്ക്ക് 9.9 ശതമാനം ഓഹരി വാങ്ങി

ഇന്ത്യന്‍ സാങ്കേതിക വിദ്യാ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാണിതെന്നും റിലയന്‍സ് അറിയിച്ചു
ജിയോയെ കയ്യിലാക്കാൻ ഫേയ്സ്ബുക്ക്;  43,574 കോടി രൂപയ്ക്ക് 9.9 ശതമാനം ഓഹരി വാങ്ങി

ന്യൂഡൽഹി; രാജ്യത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ ജിയോയെ കയ്യിലാക്കാൻ ഫേയ്സ്ബുക്ക്. ജിയോയുടെ 9.9 ശതമാനം ഓഹരി ഫേയ്സ്ബുക്ക് സ്വന്തമാക്കി. 43,574 കോടിരൂപ ഓഹരി കൈമാറ്റം ന‌ടന്നത്. ഫേയ്സ്ബുക്ക് ഇന്ത്യയിൽ പ്രവർത്തനം ശക്തമാകുന്നതിനിടയിലാണ് നടപടി. 

കരാര്‍ പ്രകാരം ജിയോയ്ക്ക് മൂല്യം 4.62 ലക്ഷം കോടിയായി. ലോകത്തെ ഒരു ടെക്നോളജി കമ്പനി മൈനോരിറ്റി സ്റ്റേക്കിനു വേണ്ടി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ഇന്ത്യന്‍ സാങ്കേതിക വിദ്യാ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാണിതെന്നും റിലയന്‍സ് അറിയിച്ചു. ഈ നിക്ഷേപം ഇന്ത്യയോടുള്ള തങ്ങളുടെ പ്രതിപത്തിയും ജിയോയുടെ അതിനാടകീയമായ വളര്‍ച്ച തങ്ങളിലുണ്ടാക്കിയ ആവേശവും കാണിക്കുന്നതെന്നാണ് ഫെയ്സ്ബുക്ക് പ്രതികരിച്ചത്. 

ആരംഭിച്ച് നാലു വർഷത്തിനുള്ളിൽ വലിയ മുന്നേറ്റമാണ് ജിയോ നടത്തിയത്. 38.8 കോടി ജനങ്ങളെയാണ് ഇവർ സൈബർ ലോകത്തേക്ക് എത്തിച്ചത്. ജിയോയുമായി ചേര്‍ന്ന് കൂടുതല്‍ ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഫെയ്സ്ബുക്ക് പറഞ്ഞു. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് സേവനം ആരംഭിക്കാന്‍ പോകുന്നുവെന്ന സൂചനകള്‍ക്കിടയിലാണ് ഇടപാട് നടന്നത്.. വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com