മദ്യവില്‍പ്പനയില്‍ അധികാരം സംസ്ഥാനങ്ങള്‍ക്ക്; കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് കമ്പനികള്‍; മുഖ്യമന്ത്രിമാര്‍ക്ക് കത്ത്

മദ്യവില്‍പ്പനയില്‍ അധികാരം സംസ്ഥാനങ്ങള്‍ക്ക്; കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് കമ്പനികള്‍; മുഖ്യമന്ത്രിമാര്‍ക്ക് കത്ത്
മദ്യപാനം ആരോഗ്യത്തിനു ഹാനികരം
മദ്യപാനം ആരോഗ്യത്തിനു ഹാനികരം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതമല്ലാത്ത മേഖലകളില്‍ മദ്യ വില്‍പ്പന തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് മദ്യക്കമ്പനികളുടെ സംഘടന. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനു മേല്‍ സംസ്ഥാനങ്ങള്‍ സമ്മര്‍ദം ചെലുത്തണമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആള്‍ക്കഹോളിക്  ബെവറേജ് കമ്പനീസ് ആവശ്യപ്പെട്ടു.

ലോക്ക് ഡൗണില്‍ മദ്യ വില്‍പ്പന നിര്‍ത്തിവച്ചതിലൂടെ ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് 20,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. വില്‍പ്പനയ്ക്കുള്ള വിലക്ക് തുടരുന്നത് മദ്യവ്യവസായത്തെ വലിയ നഷ്ടത്തിലെത്തിക്കും. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുമെന്ന് കോണ്‍ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.

സാമൂഹ്യ അകലം കര്‍ശനമായി പാലിച്ചുകൊണ്ടുതന്നെ മദ്യവില്‍പ്പന പുനരാരംഭിക്കണം. വില്‍പ്പന ശാലകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ഓണ്‍ലൈന്‍ വില്‍പ്പനയെക്കുറിച്ചും ആലോചിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കയച്ച കത്തില്‍ കോണ്‍ഫെഡറേഷന്‍ പറഞ്ഞു.

മദ്യ നിര്‍മാണവും വില്‍പ്പനയും പുനരാരംഭിക്കുന്നതിന് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം. മദ്യവില്‍പ്പന ഭരണഘടനാപരമായി സംസ്ഥാന വിഷയം ആയതിനാല്‍ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് കോണ്‍ഫെഡറേഷന്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com