വാട്സാപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തോ? എങ്ങനെ മനസിലാക്കാം

വാട്സാപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തോ? എങ്ങനെ മനസിലാക്കാം
വാട്സാപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തോ? എങ്ങനെ മനസിലാക്കാം

വാട്‌സാപ്പില്‍ ശല്യക്കാരേയും തട്ടിപ്പുകാരായവരേയുമൊക്കെ അകറ്റി നിര്‍ത്താൻ ബ്ലോക്ക് ഓപ്ഷന്‍ ഉണ്ട്. ബ്ലോക്ക് ചെയ്യപ്പെടുന്ന അക്കൗണ്ടില്‍ നിന്ന് പിന്നീട് സന്ദേശങ്ങളൊന്നും ലഭിക്കില്ല. ഒട്ടുമിക്ക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ബ്ലോക്കിങ് ഫീച്ചര്‍ ലഭ്യമാണ്. 

വാട്‌സാപ്പില്‍ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ മനസിലാക്കാൻ സാധിക്കും. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മനസിലാക്കാം അവർ നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന്. 

ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്താല്‍ ഉടന്‍ തന്നെ അയാളുടെ പ്രൊഫൈല്‍ ചിത്രം അപ്രത്യക്ഷമാകും. നിങ്ങള്‍ക്ക് പിന്നീട് അയാളുടെ പ്രൊഫൈല്‍ ചിത്രം കാണാനാവില്ല. എന്നാല്‍ പ്രൊഫൈല്‍ ചിത്രം കാണാത്തത് നിങ്ങളെ ബ്ലോക്ക് ചെയ്തത് കൊണ്ട് മാത്രം ആവണമെന്നില്ല. അത് ചിലപ്പോള്‍ അയാള്‍ നീക്കം ചെയ്തതുമാകാം. 

ബ്ലോക്ക് ചെയ്യപ്പെട്ടാല്‍ ബ്ലോക്ക് ചെയ്ത ആളുടെ വാട്‌സാപ്പ് സ്റ്റാറ്റസുകളൊന്നും തുടര്‍ന്ന് കാണാന്‍ കഴിയില്ല. എന്നാല്‍ നിങ്ങളുടെ സുഹൃത്ത് പ്രൈവസി സെറ്റിങ്‌സില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും വാട്‌സാപ്പ് സ്റ്റാറ്റസ് കാണാന്‍ സാധിക്കാതെ വരും. 

ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് പിന്നീട് ആ നമ്പറിലേക്ക് വാട്‌സാപ്പ് സന്ദേശങ്ങള്‍ അയക്കാനാവില്ല. സന്ദേശം മറുപുറത്തുള്ളയാള്‍ക്ക് കിട്ടിക്കഴിഞ്ഞാല്‍ സാധാരണ ഡബിള്‍ ടിക്ക് കാണാറുണ്ട്. എന്നാല്‍ ബ്ലോക്ക് ചെയ്തവര്‍ക്ക് സന്ദേശങ്ങള്‍ അയച്ചാല്‍ സിംഗിള്‍ ടിക്ക് മാത്രമേ കാണൂ. പിന്നീട് ബ്ലോക്ക് നീക്കിയാലും ഈ സന്ദേശം ഒരിക്കലും അയാള്‍ക്ക് ലഭിക്കുകയുമില്ല. 

ബ്ലോക്ക് ചെയ്യപ്പെട്ടാല്‍ എല്ലാതരം ആശയ വിനിമയ ബന്ധവും വിച്ഛേദിക്കപ്പെടും. നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്താല്‍ വാട്‌സാപ്പ് കോള്‍ വഴിയും നിങ്ങള്‍ക്ക് അവരുമായി ബന്ധപ്പെടാനാവില്ല. 

വാട്‌സാപ്പില്‍ ഒരാളെ എങ്ങനെ ബ്ലോക്ക് ചെയ്യാം

*വാട്‌സാപ്പ് തുറക്കുക
*ആരെയാണോ ബ്ലോക്ക് ചെയ്യേണ്ടത് അയാളുമായുള്ള ചാറ്റ് തുറക്കുക
*വലത് ബാഗത്തുള്ള ത്രീ ഡോട്ട് മെനു തുറക്കുക 
*മോര്‍ ക്ലിക്ക് ചെയ്യുക 
*അതില്‍ ബ്ലോക്ക് എന്ന് കാണാം. അത് തിരഞ്ഞെടുക്കുക
*അതില്‍ ബ്ലോക്ക് ചെയ്യാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com