ഒരേ സമയം 50 പേര്‍, സമയപരിധിയില്ല; വാട്‌സ്ആപ്പില്‍ വീഡിയോ ചാറ്റ് ചെയ്യാം, പുതിയ ഫീച്ചര്‍ 

ഫെയ്‌സ്ബുക്കിന്റെ വീഡിയോ ചാറ്റ് പ്ലാറ്റ്‌ഫോമായ മെസഞ്ചര്‍ റൂം ഇപ്പോള്‍ വാട്‌സ്ആപ്പ് വെബില്‍ ലഭ്യമാണ്
ഒരേ സമയം 50 പേര്‍, സമയപരിധിയില്ല; വാട്‌സ്ആപ്പില്‍ വീഡിയോ ചാറ്റ് ചെയ്യാം, പുതിയ ഫീച്ചര്‍ 

ഫെയ്‌സ്ബുക്കിന്റെ വീഡിയോ ചാറ്റ് പ്ലാറ്റ്‌ഫോമായ മെസഞ്ചര്‍ റൂം ഇപ്പോള്‍ വാട്‌സ്ആപ്പ് വെബില്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ്, ഐഫോണ്‍ എന്നിവയില്‍ ലഭ്യമായ വാട്‌സ്ആപ്പ് ആപ്പുകളിലും ഉടന്‍ തന്നെ സേവനം ലഭ്യമാക്കുമെന്നാണ് വാട്‌സ് ആപ്പ് വ്യക്തമാക്കുന്നത്. 

വീഡിയോ ചാറ്റില്‍ മുഖ്യ എതിരാളിയായ സൂമുമായി കിടമത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വാട്‌സ് ആപ്പ് മികച്ച സേവനമാണ് നല്‍കുന്നത്. ഒരേ സമയം 50 പേര്‍ക്ക് വീഡിയോ ചാറ്റില്‍ പങ്കെടുക്കാനുളള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. സമയപരിമിതിയില്ലാതെ യഥേഷ്ടം ചാറ്റ് ചെയ്യാനുളള സൗകര്യമാണ് മെസഞ്ചര്‍
റൂമില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ഡെസ്‌ക് ടോപ്പില്‍ വാട്‌സ്ആപ്പ് വെബ് തുറന്ന് ക്രിയേറ്റ് റൂം എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക എന്നതാണ് വീഡിയോ കോളിന്റെ ആദ്യ ഘട്ടം. തുടര്‍ന്ന് വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകളില്‍ എതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത ശേഷം മുന്നോട്ടുപോകാം.

മെസഞ്ചര്‍ പ്രത്യേക വെബ്‌സൈറ്റ് ആണ് എന്ന കാര്യം ഓര്‍ക്കണം. അതുകൊണ്ട് തന്നെ ക്രിയേറ്റ് റൂമില്‍ ക്ലിക്ക് ചെയ്യുന്ന സമയത്ത് തന്നെ വാട്‌സ്ആപ്പിന് വെളിയിലേക്കാണ് ഉപഭോക്താവിനെ കൊണ്ടുപോകുക. ഇതോടെ ഫെയ്‌സ്ബുക്കിന്റെ വ്യവസ്ഥകള്‍ പാലിക്കാന്‍ ഉപഭോക്താവ് ബാധ്യസ്ഥനാണ്. തുടര്‍ന്ന് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷമാണ് മുന്നോട്ടു പോകേണ്ടത്. 

ചാറ്റ് ക്ലോസ്ഡ് ആയിരിക്കണമോ ഓപ്പണ്‍ ആയിരിക്കണമോ എന്ന് തെരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് സ്വാതന്ത്ര്യമുണ്ട്. തുടര്‍ന്ന് വീഡിയോ കോളുമായി മുന്നോട്ടുപോകാന്‍ കഴിയും വിധമാണ് സംവിധാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com