സ്വര്‍ണവില പൊളളുന്നു; ഒരു പവന്‍ സ്വര്‍ണത്തിന് 40,280 രൂപ, ഒരു മാസത്തിനിടെ 4500 രൂപയുടെ വര്‍ധന

ചരിത്രത്തില്‍ ആദ്യമായി നാല്‍പ്പതിനായിരം തൊട്ട സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്
സ്വര്‍ണവില പൊളളുന്നു; ഒരു പവന്‍ സ്വര്‍ണത്തിന് 40,280 രൂപ, ഒരു മാസത്തിനിടെ 4500 രൂപയുടെ വര്‍ധന

കൊച്ചി: ചരിത്രത്തില്‍ ആദ്യമായി നാല്‍പ്പതിനായിരം തൊട്ട സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. തുടര്‍ച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ച് പുതിയ ഉയരം കീഴടക്കി. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 40,280 രൂപ നല്‍കണം.

ഗ്രാമിന്റെ വിലയിലും മാറ്റമുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 15 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 5035 രൂപ നല്‍കണം. ജൂലൈ 31ന്ാണ് 40,000 എന്ന പുതിയ ഉയരം സ്വര്‍ണവില കുറിച്ചത്. ഓഗസ്റ്റ് ഒന്നിന് 160 രൂപ വര്‍ധിച്ച സ്വര്‍ണവില പിന്നീടുളള രണ്ടു ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. ഒരു മാസത്തിനിടെ 4500 രൂപയാണ് ഉയര്‍ന്നത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com