ടിക്ക് ടോക്കിന്റെ അപരനായി റീല്‍സ് തിളങ്ങി; പതിനായിരം കോടി ക്ലബ്ബില്‍ ഇടം നേടി സക്കര്‍ബര്‍ഗ്

ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തി പതിനായിരം കോടി ഡോളര്‍ കടന്നു
ടിക്ക് ടോക്കിന്റെ അപരനായി റീല്‍സ് തിളങ്ങി; പതിനായിരം കോടി ക്ലബ്ബില്‍ ഇടം നേടി സക്കര്‍ബര്‍ഗ്

ടിക് ടോക്കിന് ബദലായി ഇന്‍സ്റ്റഗ്രാം പതിപ്പായ റീല്‍സ് അവതരിപ്പിച്ചതോടെ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തി പതിനായിരം കോടി ഡോളര്‍ കടന്നു. ഇതോടെ ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് എന്നിവര്‍ക്കൊപ്പം സക്കര്‍ബര്‍ഗ് പതിനായിരം കോടി ക്ലബില്‍ ഇടംനേടി.

റീല്‍സ് അവതരിപ്പിച്ചതിന് പിന്നാലെ ഫേസ്ബുക്കിന്റെ ഓഹരി വില ആറ് ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. ഫേസ്ബുക്കിന്റെ 13 ശതമാനം ഓഹരികള്‍ സക്കര്‍ബര്‍ഗിന്റേതാണ്. തന്റെ ഓഹരിയുടെ 99 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റവയ്ക്കാനാണ് സക്കര്‍ബര്‍ഗിന്റെ പദ്ധതി.

ടിക് ടോകിന്റെ പകരക്കാരന്‍ എന്ന നിലയിലാണ് ഇന്‍സ്റ്റാഗ്രാം റീല്‍സ് അവതരിപ്പിച്ചത്. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ചെറിയ വിഡിയോകളാണ് ഇതില്‍ സൃഷ്ടിക്കാന്‍ സാധിക്കുക. വിഡിയോ റെക്കോര്‍ഡ് ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള സംവിധാനമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com