18 കാരറ്റ് സ്വര്‍ണത്തില്‍ ഡയമണ്ടുകള്‍ പതിച്ച മുഖാവരണം; ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വിലയേറിയ മാസ്‌ക്

3,600 വൈറ്റ്, ബ്ലാക്ക് ഡയമണ്ടുകള്‍ കൊണ്ട് അലങ്കരിക്കുന്ന ഈ മാസ്‌കിന് 1.5 ദശലക്ഷം ഡോളര്‍ വിലവരും
18 കാരറ്റ് സ്വര്‍ണത്തില്‍ ഡയമണ്ടുകള്‍ പതിച്ച മുഖാവരണം; ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വിലയേറിയ മാസ്‌ക്

18 കാരറ്റ് വൈറ്റ് ഗോള്‍ഡിന്റെ മാസ്‌ക് നിര്‍മ്മിക്കുകയാണ് ഇസ്രായേലിലെ ഒരു ജ്വല്ലറി. 3,600 വൈറ്റ്, ബ്ലാക്ക് ഡയമണ്ടുകള്‍ കൊണ്ട് അലങ്കരിക്കുന്ന ഈ മാസ്‌കിന് 1.5 ദശലക്ഷം ഡോളര്‍ (ഏകദേശം 11 കോടിയിലധികം ഇന്ത്യന്‍ രൂപ) വിലവരും. ലോകത്തിലേ ഏറ്റവും വിലയേറിയ മാസ്‌കാണ് ഇതെന്നാണ് ജ്വല്ലറി ഉടമകള്‍ അവകാശപ്പെടുന്നത്.

ഓര്‍ഡര്‍ ലഭിച്ചതനുസരിച്ചാണ് മാസ്‌ക് നിര്‍മ്മിക്കുന്നതെന്നും ഉപഭോക്താവ് ആവശ്യപ്പെട്ടതനുസരിച്ച് എന്‍99 ഫില്‍റ്റര്‍ മാസ്‌കില്‍ ഘടിപ്പിക്കുമെന്നും ഡിസൈനര്‍ ഐസക് ലെവി പറഞ്ഞു. ഈ വര്‍ഷത്തോടെ മാസ്‌ക് നിര്‍മ്മിക്കണമെന്നും ലോകത്തിലെ ഏറ്റവും വിലയേറിയ മാസ്‌കായിരിക്കണമെന്നും ഓര്‍ഡര്‍ നല്‍കിയ വ്യക്തി ആവശ്യപ്പെട്ടെന്ന് യെവല്‍ ജ്വല്ലറി ഉടമയായ ലെവി കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ താമസിക്കുന്ന ചൈനീസ് ബിസിനസുകാരനാണ് ഓര്‍ഡര്‍ നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ പേര് പറയാന്‍ കൂട്ടാക്കിയില്ല.

ലോകത്ത് നിരവധി ആളുകള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഈ സമയത്ത് ഇത്തരം ദൂര്‍ത്തിനെ വിമര്‍ശിക്കുന്നവരോട് ഈ ഓര്‍ഡര്‍ മൂലം തനിക്കും ഒപ്പമുള്ള നിരവധി തൊഴിലാളികള്‍ക്കും ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ലെവി പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com