സത്യസന്ധമായി നികുതി നല്‍കുന്നവര്‍ക്ക് പുതിയ സ്‌കീം; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നാളെ, ലക്ഷ്യം സുതാര്യത ഉറപ്പുവരുത്തല്‍ 

കൂടുതല്‍ പേരെ നികുതി വലയത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ നികുതി സ്‌കീമിന് നാളെ തുടക്കമാകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കൂടുതല്‍ പേരെ നികുതി വലയത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ നികുതി സ്‌കീമിന് നാളെ തുടക്കമാകും. സത്യസന്ധമായി നികുതി വരുമാനം വെളിപ്പെടുത്തുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ഉദ്ദേശിച്ചുളള പദ്ധതിയുടെ ഉദ്ഘാടനം  പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നിര്‍വഹിക്കും. നികുതിരംഗത്ത് സുതാര്യത ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ സ്‌കീം.

വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്ഘാടനം ചെയ്യുക. ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമേ വിവിധ വ്യാപാര, വാണിജ്യ സംഘടനകളുടെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. പുതിയ നികുതി സ്‌കീം സംബന്ധിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിശദീകരിക്കും. 

പുതിയ നികുതി സ്‌കീമിനെ സംബന്ധിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മുഖംനോക്കാതെ എല്ലാവരുടെയും സാമ്പത്തിക സോത്രസ്സുകള്‍ പരിശോധിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സ്‌കീം എന്നാണ് റിപ്പോര്‍്ട്ടുകള്‍ വ്യ്ക്തമാക്കുന്നത്. നികുതിരംഗത്ത് കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുകയാണ് മറ്റൊരു ലക്ഷ്യം. കൂടാതെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് കൂടുതല്‍ അനായാസമാക്കാനും പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അടുത്തിടെ നിരവധി നികുതി പരിഷ്‌കാരങ്ങള്‍ രാജ്യത്ത് നടപ്പാക്കിയിരുന്നു. കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറച്ചതും, ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് എടുത്തുകളഞ്ഞതും ശ്രദ്ധേയമായ നടപടികളായിരുന്നു. സമാനമായ രീതിയിലുളള പുതിയ പദ്ധതിയാകും നാളെ പ്രഖ്യാപിക്കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com