ടിക്ക്‌ടോക്കിനെ റിലയന്‍സ് ജിയോ വാങ്ങുന്നു?; ചര്‍ച്ചകള്‍ നടക്കുന്നെന്ന് റിപ്പോര്‍ട്ട്

എന്നാല്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ ഇരു കമ്പനികളും മുതിര്‍ന്നിട്ടില്ല.
ടിക്ക്‌ടോക്കിനെ റിലയന്‍സ് ജിയോ വാങ്ങുന്നു?; ചര്‍ച്ചകള്‍ നടക്കുന്നെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെ രൂപപ്പെട്ട പ്രതിസന്ധി മറികടക്കാന്‍ ടിക്ക്‌ടോക്ക് ആപ്പിനെ റിലയന്‍സ് ജിയോയ്ക്ക് വില്‍ക്കാന്‍ ബൈറ്റ് ഡാന്‍സ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസമാണ് ഇരു കമ്പനികളും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചതെന്നും ഇതുവരെയും ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മുന്നൂറുകോടി യു എസ് ഡോളറിന്റെ വരുമാനമാണ് ഇന്ത്യയില്‍ നിന്ന് ടിക്ക്‌ടോക്കിന് ലഭിച്ചിരുന്നത്.

എന്നാല്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ ഇരു കമ്പനികളും മുതിര്‍ന്നിട്ടില്ല. ആപ്പ് നിരോധനത്തിന് പിന്നാലെ ടിക്ക്‌ടോക്കിലും ബൈറ്റ് ഡാന്‍സിലും ജോലി ചെയ്തിരുന്നവര്‍ മറ്റു സ്ഥാപനങ്ങളിലേക്ക് തിരിയുന്ന സാഹചര്യത്തിലാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയില്‍ ബൈറ്റ് ഡാന്‍സിന് 2,000ന് അടുത്ത് ജീവനക്കാരാണുള്ളത്.

ദേശസുരക്ഷയെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ടിക്ക്‌ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യാഗവണ്‍മെന്റ് നിരോധിച്ചത്. ഇതിന് പിന്നാലെ അമേരിക്കയും ടിക്ക്‌ടോക്ക് നിരോധിക്കാനൊരുങ്ങി രംഗത്തുവന്നു. മൈക്രോസോഫ്റ്റുമായി ധാരണയിലെത്താന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ, കമ്പനിയുടെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com