പെട്രോള്‍ വില രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; രണ്ടാഴ്ചയ്ക്കിടെ കൂടിയത് രണ്ടു രൂപയിലേറെ

ശനിയാഴ്ച 27 പൈസ കൂടി കൂട്ടിയതോടെ കൊച്ചിയില്‍ പെട്രോള്‍ വില 83.67 ആയി. ഡീസല്‍ ലിറ്ററിന് 77.59. 26 പൈസയാണ് ഡീസലിന് ഇന്നു വര്‍ധിപ്പിച്ചത്
പെട്രോള്‍ വില രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; രണ്ടാഴ്ചയ്ക്കിടെ കൂടിയത് രണ്ടു രൂപയിലേറെ

ന്യൂഡല്‍ഹി/കൊച്ചി: രാജ്യത്ത് ഇന്ധന വില കുതിച്ചുകയറുന്നു. രണ്ടാഴ്ചയ്ക്കിടെ പതിമൂന്നാം തവണയും പെട്രോള്‍ വില വര്‍ധിപ്പിച്ചു. ഇതോടെ വില രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയിലായി. 

ശനിയാഴ്ച 27 പൈസ കൂടി കൂട്ടിയതോടെ കൊച്ചിയില്‍ പെട്രോള്‍ വില 83.67 ആയി. ഡീസല്‍ ലിറ്ററിന് 77.59. 26 പൈസയാണ് ഡീസലിന് ഇന്നു വര്‍ധിപ്പിച്ചത്.

2018 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് രാജ്യതലസ്ഥാനത്ത് ഇന്ധന വിലയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം നവംബര്‍ 20ന് ആണ് പ്രതിദിന വില നിര്‍ണയം എണ്ണക്കമ്പനികള്‍ പുനരാരംഭിച്ചത്. 

പതിനാറു ദിവസത്തിനിടെ 2.07 രൂപയുടെ വര്‍ധനയാണ് പെട്രോളിനു വരുത്തിയത്. ഡീസല്‍ ഈ ദിവസങ്ങളില്‍ 2.86 രൂപ വര്‍ധിപ്പിച്ചു. 

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കൂടുന്നതിന് അനുസരിച്ചാണ് രാജ്യത്ത് വില പുതുക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. കോവിഡ് വാക്‌സിന്‍ പ്രതീക്ഷകള്‍ ഉയര്‍ന്നതോടെ ബ്രെന്റ് ക്രൂഡിന്റെ വില 34 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com