4 ടിബി ഡാറ്റ, 200 എംബിപിഎസ് വരെ വേഗത; ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിഷ്കരിച്ച് ബിഎസ്എൻഎൽ

4 ടിബി ഡാറ്റ, 200 എംബിപിഎസ് വരെ വേഗത; ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിഷ്കരിച്ച് ബിഎസ്എൻഎൽ
ഫയൽ ചിത്രം
ഫയൽ ചിത്രം

ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാൻഡിന്റെ പ്ലാനുകൾ പരിഷ്‌കരിച്ചു. ഇന്റർനെറ്റ് വേഗം വർധിപ്പിച്ചും കൂടുതൽ ഡാറ്റ ഉൾപ്പെടുത്തിയുമാണ് പ്ലാനുകൾ പരിഷ്‌കരിച്ചിരിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ബ്രോഡ് ബാന്റ് പ്ലാനുകൾക്കൊപ്പം ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഎസ്എൻഎലിന്റെ വെബ്‌സൈറ്റിൽ പരിഷ്‌കരിച്ച പ്ലാനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 

200 എംബിപിഎസ് വരെ വേഗതയും, നാല് ടിബി വരെ ഡാറ്റയും പുതിയ പ്ലാനുകളിലൂടെ ലഭിക്കും. 100 ജിബി സിയുഎൽ എഫ്ടിടിഎച്ച് പ്ലാൻ 499 രൂപയുടെ പ്രതിമാസ നിരക്കിൽ ലഭ്യമാണ്. ഇതിൽ 50 എംബിപിഎസ് വരെ വേഗത ലഭിക്കും. നേരത്തെ ഈ പ്ലാനിൽ 20 എംബിപിഎസ് വേഗതയായിരുന്നു ഉണ്ടായിരുന്നത്.  

പ്രതിമാസം 779 രൂപ നിരക്കിൽ ലഭിച്ചിരുന്ന 300 ജിബി ഭാരത് ഫൈബർ ബ്രോഡ്ബാന്റിൽ ഇനിമുതൽ 100 എബിപിഎസ് വേഗതയുണ്ടാവും. നേരത്തെ 50 എംബിപിഎസ് ആയിരുന്നു. 300 ജിബി ഡേറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ അഞ്ച് എംബിപിഎസ് വേഗത്തിൽ കണക്ഷനുണ്ടാവും. നേരത്തെ ഇത് രണ്ട് എംബിപിഎസ് ആയിരുന്നു. ഈ പ്ലാനിൽ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. 

600 ജിബി സിയുഎൽ പ്ലാനിൽ നൂറ്റ് എംബിപിഎസ് വേഗത ലഭിക്കും. ഇത് നേരത്തെ 50 എംബിപിഎസ് ആയിരുന്നു.  ഈ പ്ലാനിന് 849 രൂപയാണ് പ്രതിമാസ നിരക്ക്. 

500 ജിബി പ്ലാനിലും വേഗത 50 എംബിപിഎസിൽ നിന്ന് 100 എംബിപിഎസ് ആക്കി വർധിപ്പിച്ചിട്ടുണ്ട്. 500 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ 10എംബിപിഎസിലേക്ക് വേഗത കുറയും. ഈ പ്ലാനിലും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ ലഭിക്കും. 949 രൂപയാണ് ഈ പ്ലാനിന്റെ പ്രതിമാസ നിരക്ക്. 

1227 രൂപയുടെ 750 ജിബി, 1999 രൂപയുടെ 33 ജിബി സിയുഎൽ പ്ലാനുകളിൽ 200 ജിബി വരെ വേഗം ലഭിക്കും. ഇതിൽ യഥാക്രമം 3.3 ടിബി ഡാറ്റയും, നാല്‌‌‌‌ ടിബി ഡേറ്റയും ഉണ്ടാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com