വാഹനങ്ങളില്‍ ഇനി യാത്രക്കാര്‍ക്കും എയര്‍ബാഗ്; കരട് വിജ്ഞാപനമായി

വാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം യാത്രചെയ്യുന്നവര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം യാത്രചെയ്യുന്നവര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ പൊതുജനാഭിപ്രായം കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചു.

കൂടുതല്‍ സുരക്ഷ ലക്ഷ്യമിട്ട് വാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം യാത്രചെയ്യുന്നവര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയം ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ശുപാര്‍ശ നടപ്പാക്കാന്‍ പുതിയ മോഡല്‍ വാഹനങ്ങള്‍ക്ക് 2021 ഏപ്രില്‍ ഒന്നുവരെയും നിലവിലെ മോഡലുകള്‍ക്ക് 2021  ജൂണ്‍ ഒന്നുവരെയുമാണ് സമയം അനുവദിച്ചിട്ടുള്ളത്. 

ഏപ്രില്‍ ഒന്നുമുതല്‍ പുറത്തിറങ്ങുന്ന പുതിയ മോഡലുകളില്‍  ഡ്രൈവര്‍ക്കൊപ്പം യാത്രചെയ്യുന്നവര്‍ക്കും എയര്‍ബാഗ് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവിലുള്ള മോഡലുകള്‍ക്ക് എയര്‍ബാഗ് ഘടിപ്പിക്കുന്നതിന് ജൂണ്‍ ഒന്നു വരെ സമയം നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com