പ്രവാസികളുടെ വിദേശ വരുമാനത്തിന് നികുതിയില്ല, ഇന്ത്യയില്‍ നേടുന്ന വരുമാനത്തിന് മാത്രം: നിര്‍മ്മല സീതാരാമന്‍

പ്രവാസിയുടെ വിദേശ വരുമാനം നികുതിയുടെ പരിധിയില്‍ വരില്ലെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
പ്രവാസികളുടെ വിദേശ വരുമാനത്തിന് നികുതിയില്ല, ഇന്ത്യയില്‍ നേടുന്ന വരുമാനത്തിന് മാത്രം: നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: പ്രവാസിയുടെ ഇന്ത്യന്‍ വരുമാനം മാത്രമേ നികുതി വിധേയമാകുകയുളളൂവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.പ്രവാസിയുടെ വിദേശ വരുമാനം നികുതിയുടെ പരിധിയില്‍ വരില്ലെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

വിദേശത്തുളള ആസ്തിക്ക് ഇന്ത്യയില്‍ വരുമാനം ലഭിച്ചാല്‍ നികുതി നല്‍കണം. വിദേശത്ത് നികുതി ഇല്ല എന്നതുകൊണ്ട് ഇവിടെ നികുതി ഈടാക്കില്ലെന്നും ധനമന്ത്രി വിശദീകരിച്ചു. കേന്ദ്രബജറ്റിന് പിന്നാലെ പ്രവാസികളുടെ നികുതിബാധ്യത സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.

പ്രവാസിയുടെ ഇന്ത്യയിലെ വരുമാനത്തിന് മാത്രമാണ് നികുതി ഈടാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ആഗോളവരുമാനത്തിന് നികുതി ഈടാക്കാന്‍ ഉദ്ദേശിക്കുന്നില്ല. നികുതിയില്ലാത്ത രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസിയുടെ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്താനും ഉദ്ദേശിക്കുന്നില്ലെന്നും നിര്‍മ്മല വ്യക്തമാക്കി. എന്നാല്‍ വിദേശത്തുളള ആസ്തിക്ക് ഇന്ത്യയില്‍ വരുമാനം ലഭിച്ചാല്‍ അതിന് നികുതി ഈടാക്കുമെന്നും നിര്‍മ്മല ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com