കൊറോണ:  വാഹന നിര്‍മ്മാണ മേഖലയിലും പ്രതിസന്ധി; ഹ്യുണ്ടായി ഉത്പാദനം നിര്‍ത്തുന്നു

ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് വാഹന നിര്‍മ്മാണ മേഖലയിലും പ്രതികൂലമായി ബാധിക്കുന്നുവെന്ന് സൂചന. 
കൊറോണ:  വാഹന നിര്‍മ്മാണ മേഖലയിലും പ്രതിസന്ധി; ഹ്യുണ്ടായി ഉത്പാദനം നിര്‍ത്തുന്നു

ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് വാഹന നിര്‍മ്മാണ മേഖലയിലും പ്രതികൂലമായി ബാധിക്കുന്നുവെന്ന് സൂചന. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി   ഉത്പാദനം ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കും. ചൈനയില്‍ നിന്ന് നിര്‍മ്മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എത്താത്തതാണ് കാരണം. 

കൊറിയയിലുള്ള എല്ലാ നിര്‍മ്മാണ ശാലകളിലെയും ഉത്പാദനം നിര്‍ത്തിവയ്ക്കാന്‍ കമ്പനി തീരുമാനിച്ചുവെന്ന് ഹ്യുണ്ടായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ഈ ആഴ്ച അവസാനത്തോടുകൂടി എല്ലാ പ്ലാന്റുകളിലെയും പ്രവര്‍ത്തനം നിര്‍ത്താനാണ് തീരുമാനം. ഹ്യുണ്ടായിയുടെ ആകെയുള്ള 13ല്‍ ഏഴ് പ്ലാന്റുകളും സൗത്ത് കൊറിയയിലാണുള്ളത്. 4.4 ദശലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം മാത്രം ഹ്യുണ്ടായി നിര്‍മ്മിച്ചത്. സൗത്ത് കൊറിയയിലെ പ്ലാന്റുകളില്‍ 35,000വാഹനങ്ങളാണ് ഒരാഴ്ചയില്‍ ഹ്യുണ്ടായി നിര്‍മ്മിക്കുന്നത്.

ഓട്ടോ പാര്‍ട്ട്‌സിന്റെ ദൗര്‍ലഭ്യം കുറക്കാന്‍ കമ്പനി പരമാവധി ശ്രമിക്കുന്നുണ്ട്. മറ്റിടങ്ങളില്‍ നിന്നും സാധനങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഹ്യുണ്ടായി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com