സഹകരണബാങ്കുകളുടെ നിയന്ത്രണം ഇനി റിസര്‍വ് ബാങ്കിന്; പണമിടപാടുകള്‍ വരെ ആര്‍ബിഐയുടെ മേല്‍നോട്ടത്തില്‍; നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഉടന്‍ തന്നെ പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കാനുളള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍
സഹകരണബാങ്കുകളുടെ നിയന്ത്രണം ഇനി റിസര്‍വ് ബാങ്കിന്; പണമിടപാടുകള്‍ വരെ ആര്‍ബിഐയുടെ മേല്‍നോട്ടത്തില്‍; നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: സഹകരണബാങ്കുകളുടെ നിയന്ത്രണം ഇനി മുതല്‍ റിസര്‍വ് ബാങ്കിന്. ഇതുമായി ബന്ധപ്പെട്ട് ബാങ്കിംഗ് നിയമത്തില്‍ വരുത്തുന്ന ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഉടന്‍ തന്നെ പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കാനുളള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.1540 സഹകരണബാങ്കുകളാണ് രാജ്യത്തുളളത്. 

പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണബാങ്കിന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിനെ ഏല്‍പ്പിക്കാന്‍ നിയമ ഭേദഗതിയിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമ ഭേദഗതി യാഥാര്‍ത്ഥ്യമായാല്‍ സഹകരണബാങ്കില്‍ നടക്കുന്ന പണമിടപാടുകളും ഭരണപരമായ കാര്യങ്ങളും റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിലാകും. കടം എഴുതി്ത്തളളുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശം പാലിച്ച് മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കൂ. 

റിസര്‍വ് ബാങ്കിന്റെ അനുമതിയോടു കൂടി മാത്രമേ സഹകരണ ബാങ്കില്‍ സിഇഒ നിയമനം സാധ്യമാകു.ആര്‍ബിഐയുടെ മാര്‍ഗനിര്‍ദേശപ്രകാരമുളള ഓഡിറ്റിനും സഹകരണബാങ്കുകള്‍ വിധേയമാകേണ്ടി വരും. സഹകരണബാങ്കുകളില്‍ ദുര്‍ബലമായവയെ ഏറ്റെടുക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരം നല്‍കുന്നതാണ് നിയമ ഭേദഗതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com