2000 രൂപ നോട്ട് എടിഎമ്മില്‍ നിറയ്ക്കരുത്, വിതരണത്തില്‍ നിന്ന് ഒഴിവാക്കുക; നിര്‍ദേശവുമായി പൊതുമേഖല ബാങ്ക്

ഒരു പ്രമുഖ പൊതുമേഖല ബാങ്ക് 2000 രൂപ നോട്ടിന്റെ വിതരണത്തിന്  നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്
2000 രൂപ നോട്ട് എടിഎമ്മില്‍ നിറയ്ക്കരുത്, വിതരണത്തില്‍ നിന്ന് ഒഴിവാക്കുക; നിര്‍ദേശവുമായി പൊതുമേഖല ബാങ്ക്

ന്യൂഡല്‍ഹി: ഒരു പ്രമുഖ പൊതുമേഖല ബാങ്ക് 2000 രൂപ നോട്ടിന്റെ വിതരണത്തിന്  നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. പതിവായുളള വിതരണത്തില്‍ നിന്ന് മാറ്റി 2000 രൂപ നോട്ടുകള്‍ സൂക്ഷിക്കാന്‍ സീനിയര്‍ മാനേജ്‌മെന്റിന് പ്രമുഖ ബാങ്ക് നിര്‍ദേശം നല്‍കിയതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തിടെ, 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നതായുളള റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ തളളിയിരുന്നു. ഇതിന് പിന്നാലെയാണ് 2000 രൂപ നോട്ടുകളുടെ വിതരണത്തിന് പ്രമുഖ പൊതുമേഖല ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എടിഎമ്മുകളില്‍ പണം നിറയ്ക്കുമ്പോള്‍ 2000 രൂപ നോട്ടുകള്‍ ഒഴിവാക്കണമെന്നും ബാങ്കിന്റെ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്കില്‍ നിന്ന് വിശദീകരണം ഒന്നും പുറത്ത് വന്നിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം, നിക്ഷേപമായി ഇടപാടുകാര്‍ നല്‍കുന്ന 2000 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നുണ്ട്.  അടുത്തിടെ പിടികൂടിയ കളളനോട്ടുകളില്‍ അധികവും 2000 രൂപ നോട്ടുകളാണ്.  ഇതിനെ തുടര്‍ന്ന് 2000 രൂപ നോട്ടുകളുടെ അച്ചടിയും വിതരണവും കുറച്ചിട്ടുണ്ട്. ഒക്ടോബറിന് ശേഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവെച്ചതായാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com