അടിമുടി മാറി ഐ20; അകത്തും പുറത്തും പുത്തന്‍ ഡിസൈനുകള്‍, വിപണി പിടിക്കാന്‍ ഹ്യുണ്ടായി  

ലിപ്പം കൂടിയ കാസ്‌കെഡിങ് ഗ്രില്‍ ആണ് പുതിയ മോഡലില്‍ കാണാന്‍ കഴിയുന്ന പ്രധാന മാറ്റം
അടിമുടി മാറി ഐ20; അകത്തും പുറത്തും പുത്തന്‍ ഡിസൈനുകള്‍, വിപണി പിടിക്കാന്‍ ഹ്യുണ്ടായി  

ഢംബര കാറുകളോട് കിടപിടിക്കുന്ന സൗന്ദര്യവുമായി 2014ല്‍ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ഹ്യുണ്ടായി അവതരിപ്പിച്ച മോഡലാണ്  ഐ20. ഇപ്പോഴിതാ എതിരാളികള്‍ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തി ഐ20യുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പുത്തന്‍ i20യുടെ രേഖാചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. 

പുത്തന്‍ ഡിസൈനിലാകും വിപണി കീഴടക്കാന്‍ ഒരുങ്ങുകയാണ് പുതിയ i20 എന്നാണ് രേഖാചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. വലിപ്പം കൂടിയ കാസ്‌കെഡിങ് ഗ്രില്‍ ആണ് പുതിയ മോഡലില്‍ കാണാന്‍ കഴിയുന്ന പ്രധാന മാറ്റം. ക്രീസ് ലൈനുകളുള്ള സ്‌പോര്‍ട്ടി ബമ്പര്‍, പിന്നിലെ വിന്‍ഡ് സ്‌ക്രീനിനോട് ചേര്‍ന്നുള്ള ടെയില്‍ ലാമ്പുകള്‍, ക്യാരക്റ്റര്‍ ലൈനുകള്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയും പുത്തന്‍ മോഡലിലെ പുതുമകളാണ്. 

കാറിന്റെ പുറത്തെ ഡിസൈന്‍ വ്യത്യാസങ്ങള്‍ക്ക് പുറമേ അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 10.25 ഇഞ്ചിന്റെ രണ്ട് ടച്ച് സ്‌ക്രീനുകള്‍ പുതിയ മോഡലിലെ പ്രധാന മാറ്റങ്ങളില്‍ ഒന്നാണ്. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്‌സ്‌റ്റോപ്പ്, മുന്നിലും പിന്നിലും ആംറെസ്റ്റ്, ആറ് എയര്‍ബാഗുകള്‍, വയര്‍ലെസ് ചാര്‍ജിങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം പുത്തന്‍ മോഡലിലെ സവിശേഷതകളാണ്.

മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന 2020 ജനീവ മോട്ടോര്‍ ഷോയില്‍ മൂന്നാം തലമുറ i20 അവതരിപ്പിക്കുമെന്നാണ് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. ഓട്ടോ എക്‌സ്‌പോ 2020യില്‍ പുതിയ മോഡല്‍ അവതരിപ്പിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിപണിയില്‍ ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷ. 

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, പുതിയ 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളായിരിക്കും പുതിയ i20യില്‍ ഉണ്ടാകുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com