നിങ്ങള്‍ ഫാസ് ടാഗ് എടുക്കാത്തവരാണോ?; വരുന്ന 15 ദിവസം 'ഫ്രീ', ഇളവുമായി കേന്ദ്രസര്‍ക്കാര്‍

ഡിജിറ്റല്‍ ഇടപാടുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ പാതയിലെ ടോളുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച ഫാസ് ടാഗ് സംവിധാനത്തില്‍ പുതിയ ഇളവുമായി കേന്ദ്രസര്‍ക്കാര്‍
നിങ്ങള്‍ ഫാസ് ടാഗ് എടുക്കാത്തവരാണോ?; വരുന്ന 15 ദിവസം 'ഫ്രീ', ഇളവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ പാതയിലെ ടോളുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച ഫാസ് ടാഗ് സംവിധാനത്തില്‍ പുതിയ ഇളവുമായി കേന്ദ്രസര്‍ക്കാര്‍. ഫെബ്രുവരി 15 മുതല്‍ 29 വരെയുളള 15 ദിവസ കാലയളവില്‍ ഫാസ് ടാഗ് എടുക്കുന്നവരെ ഫീസില്‍ നിന്ന് ഒഴിവാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ദേശീയ പാതയിലെ ടോള്‍ പ്ലാസകള്‍ കേന്ദ്രീകരിച്ചുളള ടോള്‍ പിരിവ് കൂടുതല്‍ ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ഫാസ്ടാഗിലേക്ക് വാഹന ഉടമകളെ പൂര്‍ണമായി മാറ്റുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. നിലവില്‍ രാജ്യത്തെ 527ലധികം വരുന്ന ദേശീയ പാതകളില്‍ പ്രവര്‍ത്തിക്കുന്ന ടോള്‍ പ്ലാസകള്‍ ഫാസ് ടാഗ് സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്.

നിലവില്‍ ഫാസ്ടാഗ് വാങ്ങുന്നതിന് 100 രൂപയാണ് ഫീസായി ഈടാക്കുന്നത്. ഇതിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് ഫെബ്രുവരി 15നും 29നും ഇടയില്‍ ഫാസ്ടാഗ് വാങ്ങുന്നവരില്‍ നിന്ന് ഫീസ് ഈടാക്കില്ല.

വാഹനത്തിന്റെ അംഗീകൃത ആര്‍സി ബുക്കുമായി വില്‍പ്പന കേന്ദ്രങ്ങളെ സമീപിച്ചാല്‍ ഈ ദിവസങ്ങളില്‍ സൗജന്യമായി ഫാസ് ടാഗ് നല്‍കും. ടോള്‍ പ്ലാസകള്‍, പെട്രോള്‍ പമ്പുകള്‍, തുടങ്ങി നിരവധി പൊതു ഇടങ്ങളില്‍ ഫാസ് ടാഗ് ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം സെക്യൂരിറ്റി ഡെപ്പോസിറ്റിലും മിനിമം ബാലന്‍സായി നിലനിര്‍ത്തേണ്ട തുകയുടെ പരിധിയിലും മാറ്റം വരുത്തിയിട്ടില്ല. അതേസമയം പ്രതിദിനം ഫാസ് ടാഗ് സംവിധാനം ഉപയോഗിച്ചുളള ടോള്‍ പിരിവ് 87 കോടി രൂപയായി ഉയര്‍ന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com