വെറും 96 രൂപയ്ക്ക് പ്രതിദിനം 10 ജിബി ഡാറ്റ ; ​ഗംഭീര പ്ലാനുമായി ബിഎസ്എൻഎൽ

മറ്റ് കമ്പനികളുടെ ഡാറ്റ പ്ലാനുകളുമായി തരതമ്യംചെയ്യുമ്പോള്‍ ബിഎസ്എന്‍എലിന്റെ പ്ലാന്‍ ആകര്‍ഷകമാണ്
വെറും 96 രൂപയ്ക്ക് പ്രതിദിനം 10 ജിബി ഡാറ്റ ; ​ഗംഭീര പ്ലാനുമായി ബിഎസ്എൻഎൽ

ന്യൂഡൽഹി : ടെലകോം രം​ഗത്തെ മൽസരത്തിൽ പിടിച്ചുനിൽക്കാൻ പുതു തന്ത്രങ്ങൾ ആവിഷ്കരിച്ച് ബിഎസ്എൻഎൽ. ഡാറ്റ പ്ലാനുകളുടെ നിരക്കുകള്‍ വന്‍തോതില്‍ കുറയ്ക്കാനാണ് ബി എസ് എൻ എല്ലിന്റെ തീരുമാനം. പ്രതിദിനം 10 ജി ബി ഡാറ്റ ഉപയോഗിക്കാന്‍ 96 രൂപ നല്‍കിയാല്‍ മതി. കാലാവധിയാകട്ടെ 28 ദിവസവും. പദ്ധതി ഉടനെ നടപ്പാക്കും.

ഈ പ്ലാനില്‍ ഡാറ്റ മാത്രമേ ലഭ്യമാകൂ. ഇതേ പ്ലാന്‍തന്നെ 236 രൂപ നിരക്കില്‍ 84 ദിവസ കാലാവധിയില്‍ ലഭിക്കും. നിലവില്‍ എല്ലായിടത്തും പുതിയ പ്ലാന്‍ ലഭിക്കില്ലെന്നാണ് സൂചന. കമ്പനിയ്ക്ക് 4ജി കണക്ടിവിറ്റിയുള്ള ആന്ധ്ര പ്രദേശ്, കൊല്‍ക്കത്ത, മഹാരാഷ്ട്ര, കേരളം, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളിലാകും പദ്ധതി ആദ്യം നടപ്പാക്കുക.

മറ്റ് കമ്പനികളുടെ ഡാറ്റ പ്ലാനുകളുമായി തരതമ്യംചെയ്യുമ്പോള്‍ ബിഎസ്എന്‍എലിന്റെ പ്ലാന്‍ ആകര്‍ഷകമാണ്. വൊഡാഫോണിന്റെ 499 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1.5 ഡാറ്റയും 100 എസ്എംഎസുമാണ് സൗജന്യമായി ലഭിക്കുക. 70 ദിവസമാണ് കാലാവധി.

ജിയോയുടെ സമാനമായ പ്ലാനില്‍ 555 രൂപയാണ് നിരക്ക്. പ്രതിദിനം 1.5 ജി.ബി ഡാറ്റയും 100 എസ്എംഎസും നിശ്ചിത മണിക്കൂര്‍ മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് സംസാര സമയവും സൗജന്യമാണ്. 84 ദിവസമാണ് കാലാവധി. എയര്‍ടെലിന്റെ 249 രൂപയുടെ പ്ലാനില്‍ 1.5 ജി.ബി പ്രതിദിനം സൗജന്യമായി ലഭിക്കും. പരിധിയില്ലാതെ വിളിക്കാം. 100 എസ്എംഎസും സൗജന്യമാണ്. കാലാവധിയാകട്ടെ 28 ദിവസവുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com