സന്ദേശം അയക്കുന്ന കൂട്ടത്തില്‍ പണവും കൈമാറാം, അങ്ങനെ നിരവധി ഫീച്ചറുകള്‍ പണിപ്പുരയില്‍; വാട്‌സ് ആപ്പ് 200 കോടി ഉപഭോക്താക്കളുമായി കുതിക്കുന്നു

സോഷ്യല്‍മീഡിയ ലോകത്ത് വിപ്ലവം സൃഷ്ടിച്ച് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് കുതിക്കുന്നു
സന്ദേശം അയക്കുന്ന കൂട്ടത്തില്‍ പണവും കൈമാറാം, അങ്ങനെ നിരവധി ഫീച്ചറുകള്‍ പണിപ്പുരയില്‍; വാട്‌സ് ആപ്പ് 200 കോടി ഉപഭോക്താക്കളുമായി കുതിക്കുന്നു

സോഷ്യല്‍മീഡിയ ലോകത്ത് വിപ്ലവം സൃഷ്ടിച്ച് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് കുതിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ 200 കോടി ഉപഭോക്താക്കളെ സ്വന്തം കുടക്കീഴില്‍ ആക്കിയാണ് വാട്‌സ് ആപ്പ് മുന്നോട്ടുപോകുന്നത്. ഏകദേശം ഒരു വര്‍ഷം കൊണ്ട് 50 കോടി ഉപഭോക്താക്കളെയാണ് പുതിയതായി ആകര്‍ഷിച്ചത്. വാട്‌സ്ആപ്പിനേക്കാള്‍ കൂടുതല്‍ വര്‍ഷത്തിന്റെ പാരമ്പര്യമുളള ഫെയ്‌സ്ബുക്കിന് ഇതുവരെ 250 കോടി ഉപഭോക്താക്കളാണ് ഉളളത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഫെയ്‌സ്ബുക്കിനെയും വാട്‌സ് ആപ്പ് മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെയ്‌സ്ബുക്കിന്റെ ഭാഗമാണ് വാട്‌സ് ആപ്പ്. ഫെയ്‌സ്ബുക്കിന്റെ തന്നെ മറ്റൊരു സേവനമായ ഇന്‍സ്റ്റാഗ്രാമും ഉപഭോക്താക്കളുടെ പ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. 100 കോടി ഉപഭോക്താക്കളാണ് ഇന്‍സ്റ്റാഗ്രാമിനുളളത്.

2016ലാണ് 100 കോടി ഉപഭോക്താക്കളുമായി വാട്‌സ് ആപ്പ് ആദ്യം ഞെട്ടിച്ചത്. 2018ല്‍ ഇത് 150 കോടിയായി. ഇപ്പോള്‍ 200 കോടിയും കടന്ന് കുതിക്കുകയാണ് വാട്‌സ് ആപ്പ്. പതിവായി നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഉപഭോക്താക്കളെ അമ്പരിപ്പിച്ചു കൊണ്ടിരിക്കുകയാണ് വാട്‌സ് ആപ്പ്.

സാങ്കേതികവിദ്യയില്‍ വരുന്ന പുതിയ മാറ്റങ്ങള്‍ ഉടന്‍ തന്നെ പകര്‍ത്തിയാണ് വാട്‌സ് ആപ്പിന്റെ മുന്നേറ്റം. കണ്ണിന് സുഖം പകരുന്ന തരത്തില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചത് ഈ ഇടയ്ക്കാണ്. വാട്‌സ് ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പണമിടപാട് സാധ്യമാക്കുന്നതിന് വേണ്ടിയുളള പണിപ്പുരയിലാണ് വാട്‌സ് ആപ്പ്. ഈ വര്‍ഷം തന്നെ ഇത് സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com