ആറാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍ വില; ഇന്നത്തെ ഇന്ധന വില ഇങ്ങനെ

ആറാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍ വില; ഇന്നത്തെ ഇന്ധന വില ഇങ്ങനെ
ആറാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍ വില; ഇന്നത്തെ ഇന്ധന വില ഇങ്ങനെ


കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ആറാം ദിവസവും പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയിലെ വിലയായ 74.06 ആണ് ഒരു ലിറ്റര്‍ പെട്രോളിന് ഇന്നും കൊച്ചിയില്‍. ഡീസല്‍ വില 68.40 രൂപ.

കഴിഞ്ഞ ചൊവ്വാഴയ്ക്കു ശേഷം പെട്രോള്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. എന്നാല്‍ ഡീസല്‍ വില മൂന്നു ദിവസം ഇടിവു രേഖപ്പെടുത്തി. 13നും 14നും അഞ്ചു പൈസ വീതവും 16ന് ഏഴു  പസൈയുമാണ് ഡീസലിന് കുറഞ്ഞത്. 

രണ്ടാഴ്ച മുമ്പാണ് ഏറെക്കാലത്തിനു ശേഷം പെട്രോള്‍ എഴുപത്തിയഞ്ചു രൂപയില്‍ താഴെ എത്തിയത്. കഴിഞ്ഞ ഒരു മാസത്തോളമായി സംസ്ഥാനത്ത് തുടര്‍ച്ചയായ ഇടിവാണ് ഇന്ധന വിലയില്‍ രേഖപ്പെടുത്തുന്നത്. ചില ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നത് ഒഴിച്ചാല്‍ ഈ ദിവസങ്ങളില്‍ ഒരിക്കല്‍ പോലും ഇന്ധനവില ഉയര്‍ന്നിട്ടില്ല.

അതേസമയം പാചകവാതകത്തിന്റെ വില കഴിഞ്ഞ ദിവസം കുത്തനെ ഉയര്‍ത്തിയിരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 146 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു സിലിണ്ടറിന്റെ വില 850 രൂപ 50 പൈസയായി ഉയര്‍ന്നു.

ഓരോ മാസവും ഒന്നാം തീയതിയും പതിനഞ്ചാം തീയതുമാണ് പാചക വാതകത്തിന്റെ വില പുനര്‍നിര്‍ണയിക്കുന്നത്. ഇതനുസരിച്ച് വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ച കൂട്ടിയിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില പുതുക്കുന്നതു നീട്ടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് വില കൂട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com