നിങ്ങളുടെ ഫോണില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? സൂക്ഷിക്കുക; പ്ലേസ്റ്റോറില്‍നിന്നു വീണ്ടും പുറത്ത്

ഇതിനു മുന്‍പ് ഡിസംബറില്‍ ആപ്പ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തിരുന്നു
നിങ്ങളുടെ ഫോണില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? സൂക്ഷിക്കുക; പ്ലേസ്റ്റോറില്‍നിന്നു വീണ്ടും പുറത്ത്

യുഎഇയിൽ സൗജന്യവീഡിയോ കോളുകൾ നൽകിവന്ന ടോ ടോക്ക് എന്ന ആപ്ലിക്കേഷൻ വീണ്ടും ഗൂഗിളിന്റെ പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തു. യുഎഇ സര്‍ക്കാര്‍ ആപ്പ് ഉപയോഗിച്ച് ചാരവൃത്തി ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കം. ഇത് രണ്ടാം തവണയാണ് ടോ ടോക്ക് പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുന്നത്. ഇതിനു മുന്‍പ് ഡിസംബറില്‍ ആപ്പ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തിരുന്നു. 

ഇതിനോടകം ലക്ഷക്കണക്കിനാളുകളുടെ ഫോണുകളിൽ ഇടം കണ്ടെത്തിക്കഴിഞ്ഞ ആപ്പ് യുഎഇയിൽ കഴി‍ഞ്ഞ ആഴ്ച ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട സോഷ്യൽ ആപ്പുകളിൽ ഒന്നാണെന്നാണ് റിപ്പോർട്ട്. അതേസമയം ഫോണുകളില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ സംഭാഷണം, ചലനം, ബന്ധം, അപ്പോയിന്റ്‌മെന്റ്, ശബ്ദം, ഇമേജ് എന്നിവ ട്രാക്കുചെയ്യുന്നതിന് യുഎഇ സര്‍ക്കാര്‍ ആപ്പ് ഉപയോ​ഗിക്കുന്നു എന്നാണ് കണ്ടെത്തൽ. 

ഡിസംബറിൽ പ്ലേസ്റ്റോറിൽ നിന്ന് അപ്രത്യക്ഷമായ ആപ്പ് ജനുവരി നാലാം തിയതി വീണ്ടും പ്രത്യക്ഷപ്പെട്ടു. ബ്രീജ് ഹോള്‍ഡിംഗ് എന്ന കമ്പനിയാണ് ടോ ടോക്ക് വികസിപ്പിച്ചത്. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ ഇന്റലിജന്‍സ് & ഹാക്കിംഗ് സ്ഥാപനമായ ഡാർക്ക് മാറ്ററുമായി ബന്ധമുള്ള സ്ഥാപനമാണ്  ബ്രീജ് ഹോള്‍ഡിംഗ് എന്നാണ് കണ്ടെത്തൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com