വ്യാജന്മാരെ സൂക്ഷിക്കണം, ആദായ നികുതി വകുപ്പിന്റെ സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 

ആദായ നികുതി വകുപ്പ് ഉപയോഗിക്കുന്ന ഔദ്യോഗിക ഇമെയിലുകളുടെയും എസ്എംഎസ് ഐഡികളുടെയും ഒരു ലിസ്റ്റും പുറത്തുവിട്ടിട്ടുണ്ട്
വ്യാജന്മാരെ സൂക്ഷിക്കണം, ആദായ നികുതി വകുപ്പിന്റെ സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 

ണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്. ആദായ നികുതി വകുപ്പില്‍ നിന്നാണെന്ന പേരില്‍ പല വ്യാജന്മാരും സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്നും ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. വ്യാജ സന്ദേശങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കികൊണ്ടുള്ള ട്വീറ്റ് ആദായ നികുതി വകുപ്പ് പുറത്തുവിട്ടു. 

ആരുമായും സാമ്പത്തിക വിവരങ്ങളോ സ്വകാര്യ വിവരങ്ങളോ കൈമാറരുതെന്നും മുന്നറിയിപ്പുണ്ട്. കൃത്യമായ പരിശോധനകള്‍ കൂടാതെ ഇത്തരം സന്ദേശങ്ങള്‍ തുറക്കാന്‍ പോലും പാടില്ലെന്നാണ് നിര്‍ദേശം. വ്യാജ സന്ദേശങ്ങളെക്കുറിച്ച് നിരവധി നികുതിദായകര്‍ പരാതിപ്പെട്ടതിന് പിന്നാലൊണ് മുന്നറിയിപ്പുമായി ആദായ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. ആദ്യായ നികുതി വകുപ്പില്‍ നിന്നാണെന്ന് അറിയിച്ചുകൊണ്ട് ഉപഭോക്താക്കളുടെ സൂക്ഷ്മ വിവരങ്ങള്‍ പോലും ചോര്‍ത്തപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

ഇതിനുപുറമേ ആദായ നികുതി വകുപ്പ് ഉപയോഗിക്കുന്ന ഔദ്യോഗിക ഇമെയിലുകളുടെയും എസ്എംഎസ് ഐഡികളുടെയും ഒരു ലിസ്റ്റും പുറത്തുവിട്ടിട്ടുണ്ട്. @incometax.gov.in, @incometaxindiaefiling.gov.in, @tdscpc.gov.in, @cpc.gov.in, @insight.gov.in, @nsdl.co.in, @utiitsl.com, തുടങ്ങിയ മെയില്‍ ഐഡികളാണ് ഇമെയിലിനായി ആദായ വകുപ്പ് ഉപയോഗിക്കുന്നത്. ITDEPT, ITDEFL, TDSCPS, ITDCPC, CMCPCI, INSIGT, SBICMP, NSDLTN, NSDLDP, UTIPAN, എന്നിവയാണ് എസ്എംഎസ് സന്ദേശങ്ങള്‍ അയക്കാന്‍ ഉപയോഗിക്കുന്ന കോഡുകള്‍. ഇതില്‍ അവസാന മൂന്ന് കോഡുകള്‍ പാന്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കാനാണ് ഉപയോഗിക്കുന്നത്. മറ്റുള്ളവ ഐടി ഉദ്യോഗസ്ഥര്‍ മറ്റ് സന്ദേശങ്ങള്‍ കൈമാറാനായി ഉപയോഗിക്കുന്നവയാണ്. ഇതിനുപുറമേ ആദ്യായ വകുപ്പിന് രണ്ട് ഔദ്യോഗിക വെബ്‌സൈറ്റുകളും ഉണ്ട്.  http://www.incometaxindia.gov.in , http://www.incometaxindiaefiling.gov.in.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com