വായുവില്‍നിന്നും ഇനി വൈദ്യുതി, ഉത്പാദനത്തിന് ബാക്ടിരീയ; പുതിയ കണ്ടെത്തൽ

ഇത്തരത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഉപകരണങ്ങള്‍ കണ്ടെത്തി
വായുവില്‍നിന്നും ഇനി വൈദ്യുതി, ഉത്പാദനത്തിന് ബാക്ടിരീയ; പുതിയ കണ്ടെത്തൽ

ബാക്ടീരിയയെ ഉപയോഗിച്ച് അന്തരീക്ഷത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് പഠനം. ഇത്തരത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഉപകരണങ്ങള്‍ കണ്ടെത്തി. അമേരിക്കയിലെ മസ്സച്യുസെറ്റ്‌സ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തി ഉപകരണങ്ങള്‍ കണ്ടെത്തിയത്.
 
പ്രകൃതിദത്ത ബാക്ടീരിയയുടെ പ്രോട്ടീന്‍ ഉപയോഗിച്ച് വായുവിലെ അന്തരീക്ഷത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഉപകരണമാണിത്. 'എയര്‍ ജെന്‍' അഥവാ വായുവില്‍ പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. 

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎസിലെ പൊട്ടോമാക് നദിയിലെ ചെളിയില്‍ നിന്ന് കണ്ടെത്തിയ ജിയോബാക്റ്റര്‍ എന്ന സൂക്ഷ്മാണുക്കള്‍ നിര്‍മിച്ച അള്‍ട്രാസ്മാള്‍ വൈദ്യുതചാലക പ്രോട്ടീന്‍ വയറുകള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. പുനരുത്പ്പാദിപ്പിക്കാവുന്നതും മലിനീകരണം ഇല്ലാത്തതും കുറഞ്ഞ ചെലവിലുള്ളതുമായ ഉപകരണമാണിതെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. സഹാറ മരുഭൂമി പോലുള്ള ഈര്‍പ്പം കുറഞ്ഞ പ്രദേശങ്ങളില്‍ പോലും ഇതിന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com