'അഞ്ചു രൂപയ്ക്ക് എവിടെയിരുന്നും സിനിമ കാണാം'; വമ്പന്‍ ഡിസ്‌കൗണ്ടുമായി നെറ്റ്ഫ്ളിക്‌സ്

പുതിയതായി നെറ്റ്ഫ്ളിക്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
'അഞ്ചു രൂപയ്ക്ക് എവിടെയിരുന്നും സിനിമ കാണാം'; വമ്പന്‍ ഡിസ്‌കൗണ്ടുമായി നെറ്റ്ഫ്ളിക്‌സ്

മുംബൈ: മുന്‍നിര ഇന്റര്‍നെറ്റ് ടെലിവിഷന്‍ ശൃംഖലയായ നെറ്റ്ഫ്ളിക്‌സ് കാഡ്ബറി ഫൈവ് സ്റ്റാറിന്റെ വിലയ്ക്ക്!. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാം. നെറ്റ്ഫ്ളിക്‌സിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ഇന്ത്യയില്‍ വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

പുതിയതായി നെറ്റ്ഫ്ളിക്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് മാത്രമാണ് ഇതിന്റെ പ്രയോജനം.ആദ്യമാസത്തില്‍ അഞ്ചുരൂപയ്ക്ക് നെറ്റ്ഫ്ളിക്‌സ് സേവനം ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം. അതായത് ഭാഗ്യം ലഭിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ഡിസ്‌ക്കൗണ്ട് ലഭിക്കുക.

നിലവിലെ അക്കൗണ്ട് ഉടമകള്‍ക്ക് ഈ സേവനം ലഭിക്കില്ല. കംപ്യൂട്ടര്‍, ആന്‍ഡ്രോയിഡ് ഫോണ്‍ എന്നിവ വഴി മാത്രം നെറ്റ്ഫ്ളിക്‌സില്‍ സൈന്‍ അപ്പ് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ ഇളവ് പരിമിതപ്പെടുത്തിയിരിക്കുന്നത്. 199- മൊബൈല്‍, 499- ബേസിക്, 649- സ്റ്റാന്‍ഡേര്‍ഡ്, 799- പ്രീമിയം എന്നി പ്ലാനുകളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കുന്നവരാണ് പുതിയ ഓഫറിന്റെ പരിധിയില്‍ വരിക.

നേരത്തെ ഒരു മാസം വരെ ഫ്രീ ട്രയല്‍ നെറ്റ്ഫ്ളിക്‌സ് നല്‍കിയിരുന്നു. ഡിസംബറില്‍ ഈ സേവനം അവസാനിപ്പിച്ചു. എന്നാല്‍ പുതിയ ഓഫര്‍ വിലക്കുറച്ച് പരീക്ഷിക്കുന്നതിന്റെ ഭാഗമല്ല എന്ന് നെറ്റ്ഫ്ളിക്‌സ് പറയുന്നു. വരും നാളുകളില്‍ പുതിയ ഓഫര്‍ കൂടുതല്‍ വിപുലീകരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com