ഇനി ഏഴു ദിവസങ്ങള്‍ മാത്രം, നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകും!; ചെയ്യേണ്ടത് ഇത്, എസ്ബിഐയുടെ മുന്നറിയിപ്പ്

ഫെബ്രുവരി 28നുമുമ്പ് കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കുമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ മുന്നറിയിപ്പ്
ഇനി ഏഴു ദിവസങ്ങള്‍ മാത്രം, നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകും!; ചെയ്യേണ്ടത് ഇത്, എസ്ബിഐയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഫെബ്രുവരി 28നുമുമ്പ് കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കുമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ മുന്നറിയിപ്പ്. അതിനാല്‍ ഈ സമയപരിധിക്കകം കൈവൈസി മാനദണ്ഡങ്ങള്‍ ഇടപാടുകാര്‍ പാലിക്കണമെന്ന് എസ്ബിഐയുടെ അറിയിപ്പില്‍ പറയുന്നു.

2020 ഫെബ്രുവരി 28നകം അക്കൗണ്ടുടമകള്‍ കെവൈസി വിവരങ്ങള്‍ നിര്‍ബന്ധമായി നല്‍കണം. കെവൈസി വിവരങ്ങള്‍ പരിഷ്‌കരിക്കേണ്ടവരും ഈ സമയപരിധിക്കകം ഇത് പൂര്‍ത്തിയാക്കണമെന്നും എസ്ബിഐയുടെ മുന്നറിയിപ്പില്‍ പറയുന്നു. ആര്‍ബിഐയുടെ നിര്‍ദേശപ്രകാരമാണ് എസ്ബിഐയുടെ നടപടി. കളളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമം അനുസരിച്ച് കെവൈസി മാനദണ്ഡങ്ങള്‍ ഇടപാടുകാര്‍ പാലിക്കുന്നുണ്ടെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം.

ഉപഭോക്താവിനെ അറിയുക എന്നതാണ് കെവൈസികൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ ബാങ്കിന്റെ അടുത്തുള്ള ശാഖയില്‍ പോയി രേഖകള്‍ നല്‍കിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി, ഡ്രൈവിങ്‌ ലൈസന്‍സ്, ആധാര്‍ കാര്‍ഡ്,പാന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും ഒന്നിന്റെ പകര്‍പ്പ് മതി വിലാസം തെളിയിക്കാന്‍. അതോടൊപ്പം ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മൊബൈല്‍ നമ്പറും നല്‍കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com