വാലിഡിറ്റി വെട്ടിക്കുറച്ച് ജിയോ; നിരക്ക് വര്‍ദ്ധനവിന് പുറമേ ഉപഭോക്താക്കള്‍ക്ക് വീണ്ടും തിരിച്ചടി 

1299 രൂപയുടെ ജിയോ പ്ലാനിന്റെ കാലാവധിയാണ് ഇക്കുറി കുറച്ചത്
വാലിഡിറ്റി വെട്ടിക്കുറച്ച് ജിയോ; നിരക്ക് വര്‍ദ്ധനവിന് പുറമേ ഉപഭോക്താക്കള്‍ക്ക് വീണ്ടും തിരിച്ചടി 

രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരെല്ലാം തങ്ങളുടെ പ്രീപെയിഡ് പ്ലാനുകളുടെ വില വര്‍ധിപ്പിക്കുന്നത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വിപണിയിലെ പ്രതിസന്ധി മറികടക്കാന്‍ ഇപ്പോഴിതാ റിലയന്‍സ് ജിയോയും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നു. വാര്‍ഷിക പ്ലാനുകളുടെ കാലയളവ് പരിഷ്‌കരിച്ചും വില കൂട്ടിയുമൊക്കെയാണ് ജിയോ വിപണി തന്ത്രങ്ങള്‍ പരീക്ഷിക്കുന്നത്. 

അടുത്തിടെ 2020 രൂപയ്ക്ക് നല്‍കിയിരുന്ന വാര്‍ഷിക പ്ലാന്‍ അവസാനിപ്പിച്ച് 2121രൂപയുടെ പുതിയ പ്ലാന്‍ അവതരിപ്പിച്ച ജിയോ ഇപ്പോള്‍ മറ്റൊരു മാറ്റം കൂടെ വരുത്തിയിട്ടുണ്ട്. 1299 രൂപയുടെ ജിയോ പ്ലാനിന്റെ കാലാവധിയാണ് ഇക്കുറി കുറച്ചത്. 336 ദിവസമാണ് ഇപ്പോള്‍ ഈ റീച്ചാര്‍ജ്ജ് പാക്കിന്റെ കാലാവധി. മുന്‍പ് ഇത് 365 ദിവസവും ലഭ്യമായിരുന്നു. 

24ജിബ് ഡാറ്റയും 3600എസ്എംഎസ്സും അണ്‍ലിമിറ്റഡ് കോളുമാണ് 1299രൂപയുടെ പ്ലാനില്‍ ലഭിക്കുന്ന സേവനങ്ങള്‍. ഇതിനൊപ്പം വ്യത്യസ്ത ജിയോ ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷനും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികം ഉപയോഗിക്കാത്ത ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഈ പ്ലാന്‍. 

ഇതുപോലെ 2121ന്റെ പുതിയ പ്ലാന്‍ അവതരിപ്പിച്ചപ്പോഴും കാലാവധി വെട്ടിക്കുറയ്ക്കല്‍ നടനത്തിയിട്ടുണ്ട്. 2020 പാക്കില്‍ ലഭിച്ചിരുന്ന കാലാവധിയേക്കാള്‍ 29 ദിവസം കുറവാണ് 2121ലെ കാലാവധി. 2020 365 ദിവസത്തെ കാലാവധിയാണ് നല്‍കിയിരുന്നതെങ്കില്‍ പുതിയ പ്ലാന്‍ 336 ദിവസത്തേക്ക് മാത്രമേ ലഭിക്കുകയൊള്ളു. എന്നാല്‍ 2121 പ്ലാനില്‍ ജിയോ ലൈവ് ടിവി, ജിയോ സിനിമ തുടങ്ങിയ ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com