2000 രൂപയുടെ നോട്ട് നിരോധിച്ചോ?, എടിഎമ്മുകളില്‍ ഇനി ഈ നോട്ടുകള്‍ ഇല്ല, വസ്തുത ഇങ്ങനെ

ഒട്ടുമിക്ക ബാങ്കുകളും എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ എടുത്തുമാറ്റുന്നതിന് വേണ്ടിയുളള നടപടികള്‍ സ്വീകരിച്ചുവരികയാണ്
2000 രൂപയുടെ നോട്ട് നിരോധിച്ചോ?, എടിഎമ്മുകളില്‍ ഇനി ഈ നോട്ടുകള്‍ ഇല്ല, വസ്തുത ഇങ്ങനെ

ന്യൂഡല്‍ഹി:  സോഷ്യല്‍മീഡിയയില്‍ അടക്കം അടുത്തകാലത്തായി ഏറ്റവുമധികം പ്രചരിച്ചത് 2000 രൂപയുടെ നോട്ടിനെ ചുറ്റിപ്പറ്റിയുളള വാര്‍ത്തകളാണ്. നോട്ട് നിരോധിച്ചു എന്ന തരത്തിലുളള പ്രചാരണം വ്യാപകമായ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയത്. എന്നാല്‍ നോട്ടിന്റെ അച്ചടി കുറച്ചു എന്നല്ലാതെ നോട്ട് നിരോധിച്ചിട്ടില്ല എന്നതാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.എങ്കിലും ഭാവിയില്‍ 2000 രൂപ നോട്ടുകള്‍ കിട്ടാതെ വരുമെന്ന്് ഉറപ്പിക്കാവുന്നതാണ് ബാങ്കുകളുടെ നടപടികള്‍.

ഒട്ടുമിക്ക ബാങ്കുകളും എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ എടുത്തുമാറ്റുന്നതി്‌ന് വേണ്ടിയുളള നടപടികള്‍ സ്വീകരിച്ചുവരികയാണ്. കഴിഞ്ഞ ഒരുമാസമായി ബാങ്കുകള്‍ ഈ നടപടിയുമായി മുന്നോട്ടുപോകുന്നുണ്ട്.പല ബാങ്കുകളും ഇത് പ്രാവര്‍ത്തികമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കാനാണ് ബാങ്കുകള്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. 2000 രൂപ നോട്ട് ആവശ്യമുളളവര്‍ക്ക്് അതത് ശാഖകളില്‍ മാത്രമായി ലഭ്യമാക്കാനുളള നടപടികളാണ് ബാങ്കുകള്‍ തുടരുന്നത്.

രാജ്യത്തുളള 2,40,000 എടിഎം മെഷീനുകളില്‍ 2000 രൂപ നോട്ടുകള്‍ നിറയ്ക്കുന്നത് നിര്‍ത്തിവെയ്ക്കാനുളള ശ്രമങ്ങളാണ് തുടരുന്നത്. ഇതോടെ 2000 രൂപ നോട്ടുകളുടെ ലഭ്യത കുറയും. പകരം 500 രൂപ നോട്ടുകളുടെ ലഭ്യത വര്‍ധിപ്പിക്കാനാണ് ബാങ്കുകളുടെ ശ്രമം. ഇതിന്റെ ഭാഗമായി എടിഎമ്മുകള്‍ പരിഷ്‌കരിക്കുന്നതിനുളള നടപടികളും തുടരുകയാണ്. ഈ വര്‍ഷം അവസാനത്തോടെ എല്ലാ എടിഎമ്മുകളും ഈ നിലയില്‍ പരിഷ്‌കരിക്കാനാണ് ബാങ്കുകള്‍ പദ്ധതിയിട്ടിരിക്കുന്നത്.

ഇന്ത്യന്‍ ബാങ്ക് ഇതിനോടകം തന്നെ എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് കഴിഞ്ഞു. പകരം 200 രൂപയുടെ നോട്ടുകള്‍ നിറയ്ക്കാനാണ് ഇന്ത്യന്‍ ബാങ്ക് തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com