ഫ്രീ ചാനല്‍ പാക്കേജ് 130 രൂപയ്ക്ക് ; എയര്‍ഫൈബര്‍ 499 ന് ; ബിഎസ്എന്‍എല്ലിന്റെ ഐപിടിവി സേവനങ്ങള്‍ക്ക് തുടക്കം

ഫൈബര്‍ കേബിളുകളിലൂടെ വോയ്‌സ്, ഡേറ്റ എന്നിവയ്‌ക്കൊപ്പം ടെലിവിഷന്‍ ചാനലുകളും ഐപിടിവി സേവനത്തിലൂടെ ലഭ്യമാകും
ഫ്രീ ചാനല്‍ പാക്കേജ് 130 രൂപയ്ക്ക് ; എയര്‍ഫൈബര്‍ 499 ന് ; ബിഎസ്എന്‍എല്ലിന്റെ ഐപിടിവി സേവനങ്ങള്‍ക്ക് തുടക്കം

കൊച്ചി : ബിഎസ്എന്‍എല്ലിന്റെ ഭാരത് എയര്‍ഫൈബര്‍, ഐപിടിവി സേവനങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമായി. കേബിളുകള്‍ ഇല്ലാതെറേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതാണ് ഭാരത് എയര്‍ഫൈബര്‍. ഫൈബര്‍ കേബിളുകളിലൂടെ വോയ്‌സ്, ഡേറ്റ എന്നിവയ്‌ക്കൊപ്പം ടെലിവിഷന്‍ ചാനലുകളും ഐപിടിവി സേവനത്തിലൂടെ ലഭ്യമാകും. 

499 രൂപയാണ് (നികുതി പുറമെ) എയര്‍ഫൈബര്‍ പാക്കേജിന്റെ കുറഞ്ഞ നിരക്ക്. ആഡ് ഓണ്‍ പാക്കേജായ ഐപിടിവി സേവനങ്ങള്‍ക്ക് ട്രായ് അംഗീകൃത നിരക്കാണ് ഈടാക്കുക. ഫ്രീ ചാനലുകളുടെ പാക്കേജ് 130 രൂപ മുതല്‍ ലഭിക്കും. 

പദ്ധതികള്‍ ബിഎസ്എന്‍എല്‍ ഡയറക്ടര്‍ ( ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ്) വിവേക് ബന്‍സാല്‍ ഉദ്ഘാടനം ചെയ്തു. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി ടി മാത്യു, സിജിഎം സി വി വിനോദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ഉയര്‍ന്ന സാങ്കേതിക വിദ്യയില്‍ മികച്ച സേവനങ്ങള്‍ കുറഞ്ഞനിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നതെന്ന് വിവേക് ബന്‍സാല്‍ പറഞ്ഞു. സിനിസോഫ്റ്റുമായി സഹകരിച്ചാണ് കേരള സര്‍ക്കിളില്‍ ഐപിടിവി സേവനം ലഭ്യമാക്കുന്നത്. കൊച്ചി മെട്രോ വിഹാര്‍ ഫ്‌ലാറ്റ്, അബാദ് പ്ലാസ ഹോട്ടല്‍ എന്നിവിടങ്ങളിലാണ് കൊച്ചിയില്‍ ആദ്യഘട്ടത്തില്‍ കണക്ഷനുകള്‍ നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com