കുണ്ടും കുഴിയും മാത്രമല്ല റോഡ് തന്നെ പഴങ്കഥയാകുമോ? പറക്കും കാറുമായി ഹ്യുണ്ടായ്!
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd January 2020 12:11 PM |
Last Updated: 02nd January 2020 12:11 PM | A+A A- |

പറക്കും കാറിന്റെ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി. ഈ വർഷം നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ (സിഇഎസ്) പറക്കും കാർ പ്രദർശനത്തിന് എത്തിക്കാനാണ് കമ്പനിയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
അര്‍ബന്‍ എയര്‍ മൊബിലിറ്റിയുടെ ഭാഗമായാണ് പറക്കും കാർ എന്ന ആശയത്തിലേക്ക് ഹ്യുണ്ടായ് തിരിയുന്നത്. പേഴ്‌സണല്‍ എയര്‍ വെഹിക്കിള്‍ കണ്‍സെപ്റ്റാണ് പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്.
പ്രശസ്ത എയ്‌റോനോട്ടിക്‌സ് എന്‍ജിനീയറായ ഡോ. ജയ് വണ്‍ ഷിന്‍ ആണ് അര്‍ബന്‍ എയര്‍ മൊബിലിറ്റി വിഭാഗത്തിന്റെ മേധാവി. പുതിയ വിഭാഗത്തിന് എത്ര തുക ചിലവിടാൻ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഭാവി സാങ്കേതികവിദ്യകളില്‍ രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പറക്കും കാറിനൊപ്പം ഒരു പര്‍പ്പസ് ബില്‍റ്റ് വെഹിക്കിളും ഹ്യുണ്ടായ് പ്രദര്‍ശിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കസ്റ്റമൈസ് ചെയ്യാവുന്നതും ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകളുമുള്ള കണ്‍സെപ്റ്റ് ആയിരിക്കും പര്‍പ്പസ് ബില്‍റ്റ് വെഹിക്കിള്‍.