ഇന്ധനവില കുതിക്കുന്നു; പെട്രോള്‍ 79ലേക്ക്, ഡീസലിന് രണ്ടാഴ്ച കൊണ്ട് വര്‍ധിച്ചത് രണ്ടുരൂപയിലധികം

ഇന്ധനവില കുതിക്കുന്നു; പെട്രോള്‍ 79ലേക്ക്, ഡീസലിന് രണ്ടാഴ്ച കൊണ്ട് വര്‍ധിച്ചത് രണ്ടുരൂപയിലധികം

സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് എട്ട് പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്

കൊച്ചി : ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് എട്ട് പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്. രണ്ടാഴ്ചക്കുളളില്‍ ഡീസല്‍ ലിറ്ററിന് രണ്ടു രൂപയിലധികമാണ് കൂടിയത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78 രൂപ 68 പൈസയായി. പെട്രോളിന് മൂന്നുദിവസം കൊണ്ട് 50 പൈസയോളമാണ് വര്‍ധിച്ചത്. ഡീസലിന് ആറുദിവസം കൊണ്ട് ഒരു രൂപയോളമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഡീസലിന്റെ ഇന്നത്തെ വില 73 രൂപ 22 പൈസയായി.

കൊച്ചിയില്‍ ഡീസല്‍ വില 71 രൂപ 83 പൈസയാണ്. പെട്രോള്‍ വില 77 രൂപ 30 പൈസയും. കോഴിക്കോട് ഡീസല്‍, പെട്രോള്‍ വില യഥാക്രമം 72 രൂപ 17 പൈസ, 77 രൂപ 64 പൈസ എന്നിങ്ങനെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com